99 Crime Diary : 'അത് ഒത്ത് കളിക്കുന്നവരോട് ചോദിക്കണം, ഇത് പൊലീസാണ്' ഗായത്രി സുരേഷ് പൊലീസ് വേഷത്തിലെത്തുന്ന 99 ക്രൈം ഡയറിയുടെ ട്രയലർ പുറത്തിറങ്ങി

Actress Gayathri Suresh പൊലീസ് വേഷത്തിൽ ആദ്യമായി എത്തുന്ന 99 Crime Diary എന്ന ചിത്രത്തിന്റെ ട്രയലർ പുറത്തിറങ്ങി

Written by - Zee Malayalam News Desk | Last Updated : Oct 26, 2021, 01:31 PM IST
  • ഗായത്രിക്ക് പുറമെ ശ്രീജിത്ത്‌ രവി, വിയാൻ മംഗലശ്ശേരി, ഗായത്രി സുരേഷ്, പയസ്, ഫർസാന, പ്രമോദ് പടിയത്ത്, ധ്രുവ് നാരായണൻ, സുമ ദേവി, ഷിബു ലാസർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
  • ക്രൈം തില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ഒടിടിയിലൂടെയാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്.
  • സൈന പ്ലേ (Saina Play) എന്ന OTT പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • ആദിവാസി മേഖലയിലെ ഭൂസമരത്തിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന കൊലപാതകവും അതിന്റെ കേസ് അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.
99 Crime Diary : 'അത് ഒത്ത് കളിക്കുന്നവരോട് ചോദിക്കണം, ഇത് പൊലീസാണ്' ഗായത്രി സുരേഷ് പൊലീസ് വേഷത്തിലെത്തുന്ന 99 ക്രൈം ഡയറിയുടെ ട്രയലർ പുറത്തിറങ്ങി

Kochi : നടി ഗായത്രി സുരേഷ് (Actress Gayathri Suresh) പൊലീസ് വേഷത്തിൽ ആദ്യമായി എത്തുന്ന 99 Crime Diary എന്ന ചിത്രത്തിന്റെ ട്രയലർ പുറത്തിറങ്ങി. ക്രൈം തില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ഒടിടിയിലൂടെയാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. സൈന പ്ലേ (Saina Play) എന്ന OTT പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ഗായത്രിക്ക് പുറമെ ശ്രീജിത്ത്‌ രവി, വിയാൻ മംഗലശ്ശേരി, ഗായത്രി സുരേഷ്, പയസ്, ഫർസാന, പ്രമോദ് പടിയത്ത്, ധ്രുവ് നാരായണൻ, സുമ ദേവി, ഷിബു ലാസർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : Actress Gayathri Suresh : "വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയി അതാണ് ഞങ്ങൾ ചെയ്ത തെറ്റ്", നടി ഗായത്രി സുരേഷിന്റെ അപകട വീഡിയോയിൽ വിശദീകരണവുമായി നടി

സംവിധായകനായ ജിബു ജേക്കബ് പൊഡക്ഷൻ കമ്പനിയായ ജിബു ജേക്കബ് എന്റർടൈൻമെന്റിന്റെ ബാനറിൽ സിന്റോ സണ്ണിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മുജീബ് ജുജൂസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അരുൺ കുമാരാണ് സിനിമയുടെ സംഗീതം ചിട്ടപ്പെടുത്തിരിക്കുന്നത്. 

ALSO READ : Actress Gayathri Car Accident Controversy : ഗായത്രി സുരേഷിനോടൊപ്പം കാറിലുണ്ടായിരുന്ന ആ സുഹൃത്ത് ഞാനല്ല, വ്യാജ വാർത്തകൾക്കെതിരെ നടൻ ജിഷിൻ

ആദിവാസി മേഖലയിലെ ഭൂസമരത്തിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന കൊലപാതകവും അതിന്റെ കേസ് അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. നക്സൽ ലൂയി എന്ന പ്രധാന വേഷത്തിലെത്തുന്നത് ശ്രീജിത്ത് രവിയാണ്.

ALSO READ : Gayathri Suresh : മൂന്ന് കോടയിൽ നിന്ന് ഒരു ലക്ഷം പോയൽ 2.75 കോടി, നടി ഗായത്രി സുരേഷിനെ കണക്ക് പഠിപ്പിച്ച് ട്രോളന്മാർ

അടുത്തിടെ വാഹനപകടത്തിൽ നിർത്താതെ പോയ സംഭവത്തിൽ നടി ഗായത്രി സുരേഷ് വിവാദത്തിൽ അകപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം നടി ഇൻസ്റ്റാഗ്രമിലൂടെ വിശദീകരണവും ഒരു യൂട്യൂബ് മാധ്യമത്തിന് അഭിമുഖവും നൽകിയിരുന്നു. അതിന് ശേഷം പ്രശ്നം ഒന്നും കൂടി ഗുരുതരമാകുവായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News