Mammootty| '"നിനക്കൊപ്പം" അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും ദുൽഖറും

മമ്മൂട്ടിക്കൊപ്പം  ദുൽഖർ സൽമാനും നടിക്ക് ഇൻസ്റ്റഗ്രാമിൽ പിന്തുണ അറിയിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 10, 2022, 11:14 PM IST
  • നിരവധി താരങ്ങളാണ് ഇത് ഷെയർ ചെയ്തത്
  • നിരവധി താരങ്ങളാണ് പിന്തുണ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
  • രാവിലെയാണ് താരം ഇൻസ്റ്റയിൽ പോസ്റ്റ് പങ്കുവെച്ചത്
Mammootty| '"നിനക്കൊപ്പം" അക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും ദുൽഖറും

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും. താരം തൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് നടിക്ക് പിന്തുണ അറിയിച്ചത്. ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള യാത്രയെ പറ്റി താരം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചിരുന്നു. നിരവധി താരങ്ങളാണ് ഇത് ഷെയർ ചെയ്തത്.

മമ്മൂട്ടിക്കൊപ്പം മകനും നടനുമായ ദുൽഖർ സൽമാനും നടിക്ക് ഇൻസ്റ്റഗ്രാമിൽ പിന്തുണ അറിയിച്ചിരുന്നു.  നിരവധി താരങ്ങളാണ് പിന്തുണ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

 

"നീതി പുലരാനും, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും" ഇരയായ നടി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.  മൂന്ന് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് ഇൻസ്റ്റയിൽ ലൈക്ക് ചെയ്തത്. നിരവധി പേർ ഇതിനോടകം ഷെയർ ചെയ്തു കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News