Actress Anna Rajan : സിം കാർഡ് എടുക്കാൻ വന്ന നടി അന്ന രാജനെ ആലുവയിലെ വിഐയുടെ സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി

Anna Rajan News : ഒക്ടോബർ ആറ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള വിഐയുടെ സ്ഥാപനത്തിലാണ് നടിയെ പൂട്ടിയിട്ടത്.

Written by - Jenish Thomas | Last Updated : Oct 6, 2022, 08:17 PM IST
  • ഒക്ടോബർ ആറ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
  • അലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള വിഐയുടെ സ്ഥാപനത്തിലാണ് നടിയെ പൂട്ടിയിട്ടത്.
  • സിം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ നടിയെ വിഐയുടെ ജീവനക്കാർ പൂട്ടിയിടുകയായിരുന്നു.
  • സംഭവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പോലീസിൽ പരാതി നൽകുകയും ചെയ്തു.
Actress Anna Rajan : സിം കാർഡ് എടുക്കാൻ വന്ന നടി അന്ന രാജനെ ആലുവയിലെ വിഐയുടെ സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി

കൊച്ചി : അങ്കമാലി ഡയറീസ് ഫെയിം നടി അന്ന രാജനെ ആലുവയിൽ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടതായി പരാതി.  പുതിയ സിം കാർഡ് എടുക്കാനെത്തിയ നടിയും സ്ഥാപനത്തിലെ ജീവനക്കാരും തമ്മിൽ തർക്കത്തിലാകുകയും തുടർന്ന് പൂട്ടിയിടുകായായിരുന്നുയെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. 

ഒക്ടോബർ ആറ് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള വിഐയുടെ സ്ഥാപനത്തിലാണ് നടിയെ പൂട്ടിയിട്ടത്. സിം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ നടിയെ വിഐയുടെ ജീവനക്കാർ പൂട്ടിയിടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പോലീസിൽ പരാതി നൽകുകയും ചെയ്തു. 

ALSO READ : Eesho Movie : നാദിർഷാ പറഞ്ഞത് നൂറ് ശതമാനം ശരിയാ... എല്ലാവരും ഈ പടം കാണണം: പിസി ജോർജ്

നടിയെ സ്ഥാപനത്തിൽ പൂട്ടിയിട്ടതായി എന്ന സംഭവം പുറത്തറിഞ്ഞതോടെ ജനപ്രതിനിധകളും പോലീസുമെത്തിയാണ് കടയുടെ ഷട്ടർ തുറന്ന് അന്നയെ മോചിപ്പിച്ചത്. അന്വേഷണം നടത്തിയതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്കെത്തിയ അന്ന മോഹൻലാലിന്റെ വെളിപ്പാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ മധുരരാജ അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നീ ചിത്രങ്ങളാണ് അന്നയുടെ ഇനി റിലീസാകാൻ ഇരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News