Actor Vijay : 'ഹലോ നൻബാസ് ആൻഡ് നൻബിസ്'; നടൻ വിജയ് ഇനി ഇൻസ്റ്റഗ്രാമിലും

Actor Vijay Instagram : താരം ഇൻസ്റ്റഗ്രാം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഒരു മില്യൺ അധികം ഫോളോവേഴ്സാണ് ലഭിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 2, 2023, 05:53 PM IST
  • ട്വിറ്ററിനും ഫേസ്ബുക്കിനും പുറമെയാണ് വിജയ് ഇൻസ്റ്റാഗ്രാമിലും എത്തുന്നത്
  • ഇതിനോടകം ഒരു മില്യൺ ഫോളോവേഴ്സായി താരത്തിന്
  • ട്വിറ്ററിൽ 4.4 മില്യൺ പേരാണ് താരത്തെ പിന്തുടരുന്നത്
Actor Vijay : 'ഹലോ നൻബാസ് ആൻഡ് നൻബിസ്'; നടൻ വിജയ് ഇനി ഇൻസ്റ്റഗ്രാമിലും

നടൻ വിജയ് ഇൻസ്റ്റഗ്രാമിലും തന്റെ ഔദ്യോഗിക പേജ് ആരംഭിച്ചു. തുടർന്ന് താരം തന്റെ ആദ്യ പോസ്റ്റും പങ്കുവച്ചു. ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ സിനിമയിലെ തന്റെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ആദ്യമായി വിജയ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ട്വിറ്ററിലൂടെ മാത്രമായിരുന്നു തലപതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നത്. ഇനി അവയെല്ലാം ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്.

"ഹലോ നൻബാസ് ആൻഡ് നൻബിസ്" എന്ന കുറിപ്പ് എഴുതിയാണ് വിജയ് ഇൻസ്റ്റഗ്രാമിലെ തന്റെ ആദ്യ പോസ്റ്റ് പങ്കുവെക്കുന്നത്. ഔദ്യോഗികമായി പേജ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ ഇതിനോടകം 8 ലക്ഷത്തോളം പേരാണ് കോളിവുഡ് സൂപ്പർ സ്റ്റാറിനെ പിന്തുടരുന്നത്.

ALSO READ : Actor Sreenivasan : മോഹൻലാൽ ജീവിതത്തിലും കംപ്ലീറ്റ് ആക്ടർ: അതുകൊണ്ടാണ് അന്ന് ഉമ്മ ലഭിച്ചതെന്ന് ശ്രീനിവാസൻ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vijay (@actorvijay)

ഇൻസ്റ്റഗ്രാമിനും ട്വിറ്ററിനും പുറമെ വിജയിക്ക് ഫേസ്ബുക്കിലും ഔദ്യോഗിക പേജ് ഉണ്ടെങ്കിലും അതിപ്പോൾ സജീവമല്ല. ഫേസ്ബുക്കിൽ 7.8 മില്യൺ പേരാണ് വിജയിയെ പിന്തുടരന്നത്. ട്വിറ്ററിൽ 4.4 മില്യൺ ഫോളോവേഴ്സാണ് വിജയ്ക്കുള്ളത്.

നിലവിൽ വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ചിത്രീകരണത്തിലാണ്. വിക്രം സിനിമയ്ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ കശ്മീരിൽ വെച്ചായിരുന്നു. അടുത്തിടെയാണ് അത് പൂർത്തിയാക്കി സംഘം തിരികെ ചെന്നൈയിലെത്തിയത്. നൂറ് ശതമാനം ലോകേഷ് ചിത്രം ലിയോ എൽസിയുവിന്റെ ഭാഗം തന്നെയാണെന്ന് നേരത്തെ സംവിധായകൻ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News