ചെന്നൈ : നടൻ വിജയ്ക്കൊപ്പം ലോകേഷ് കാനകരാജിന്റെ മാജിക് നാളെ തിയറ്ററുകളിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ (എൽസിയു) ഭാഗമാണോയന്നുള്ള ചർച്ചകൾ സിനിമ പ്രഖ്യാപിച്ചത് മുതൽ തന്നെയുള്ളതാണ്. എന്നാൽ ഇതുവരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിജയ് ചിത്രം എൽസിയുവിൽ ഉൾപ്പെടുമോയെന്ന് ഔദ്യോഗികമായി എവിടെയും അറിയിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ റിലീസിന് ഒരു ദിവസം മുമ്പായി അതിനെ കുറിച്ച് ഒരു സൂചന നൽകിയിരിക്കുകയാണ് നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ.
ലിയോ ലേകോഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്ന് സൂചന നൽകിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിൻ. സിനിമയുടെ പ്രിവ്യൂ കണ്ടതിന് ശേഷം ഉദയനിധി എക്സിൽ പങ്കുവെച്ച ട്വീറ്റിലാണ് ലിയോ എൽസിയുവിന്റെ ഭാഗമാണെന്ന് സൂചന നൽകിയിരിക്കുന്നത്. നടൻ വിജയിയെയും സംവിധായകൻ ലോകേഷിനെയും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരെയും പ്രശംസിച്ചുകൊണ്ടുള്ള ട്വീറ്റാണ് ഉദയിനിധി ആ സൂചന നൽകിയിരിക്കുന്നത്. ട്വീറ്റിന്റെ അവസാനം ഹാഷ്ടാഗ് എൽസിയു എന്ന കുറിച്ച ഉദയനിധി കണ്ണടയ്ക്കുന്ന ഒരു സ്മൈലിയും പങ്കുവെച്ചിട്ടുണ്ട്.
Thalabathy @actorvijay Anna’s #Leo @Dir_Lokesh excellent filmmaking , @anirudhofficial music , @anbariv master @7screenstudio #LCU ! All the best team !
— Udhay (@Udhaystalin) October 17, 2023
ഉദയനിധിയുടെ ട്വീറ്റിന് പിന്നാലെ സോഷ്യൽ മീഡിയ ഒന്നടങ്കം ലിയോ എൽസിയുവിന്റെ ഭാഗമാണെന്ന് സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ട്രെൻഡിങ്ങായിരിക്കുകയാണ്. ഇപ്പോൾ ഉയരുന്ന വരുന്ന ചോദ്യം റോളെക്സിന്റെ ആരായി വരും ലിയോ എന്നാണ്. നേരത്തെ ചിത്രത്തിന്റെ പ്രചാരണത്തിനായി ലോകേഷ് നൽകിയ അഭിമുഖങ്ങളിൽ ലിയോ എൽസിയുവിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ അഭിമുഖങ്ങളിലെ മറ്റ് ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുമ്പോൾ സംവിധായകൻ അറിയാതെ പോലും തന്നെ ലിയോ തന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്ന് സമ്മതിക്കുന്നുണ്ട്. ഇനി ആരാധകർ കാത്തിരിക്കുന്നത് വിക്രത്തിന് മുമ്പ് കൈതി ഒരുപ്രാവിശ്യം കൂടി കാണാൻ ലോകേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത് പോലെ ഇന്ന് പറയുമോ എന്നറിയാനാണ്. അങ്ങനെയെങ്കിൽ ഉറപ്പിച്ചോളൂ ലിയോ എൽസിയു തന്നെയെന്ന്.
കേരളത്തിലാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുന്നത്. തമിഴ്നാട്ടിൽ അതിരാവിലെയുള്ള ഷോയ്ക്കായി സർക്കാർ അനുവദിക്കാതെ വന്നതോടെ രാവിലെ ഏഴ് മണിക്കാണ് ആദ്യ ഷോ. എന്നാൽ കേരളത്തിൽ പുലർച്ചെ നാല് മണിക്ക് തന്നെ ആദ്യ ഷോയുണ്ടാകും. കേരള ബോക്സ്ഓഫീസിലെ തകർത്താണ് ലിയോയുടെ ടിക്കറ്റുകൾ വിറ്റു പോയിരിക്കുന്നത്. ഏകദേശം എട്ട് കോടിയുടെ പ്രീ-സെയിൽ നടന്നേക്കാമെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്.
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.