Actor Sanchari Vijay : ദേശീയ അവാർഡ് ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് മരിച്ചു, വാഹനപകടത്തെ തുടർന്ന് ഗുരുതരവസ്ഥായിലായിരുന്നു

ബംഗളുരുവിൽ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തിൽപെട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന താരത്തെ ഉടൻ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 14, 2021, 03:34 PM IST
  • വെള്ളിയാഴ്ച്ച ബൈക്കിൽ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിക്കാണ് താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്.
  • അപകടത്തെ തുടർന്ന് താരത്തിന്റെ തലച്ചോറിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
  • തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഉടൻ തന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
  • പക്ഷെ അത് നടനെ ജീവതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചില്ല.
Actor Sanchari Vijay : ദേശീയ അവാർഡ് ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് മരിച്ചു, വാഹനപകടത്തെ തുടർന്ന് ഗുരുതരവസ്ഥായിലായിരുന്നു

Bengaluru : പ്രശസ്‌ത കന്നഡ സിനിമ നടനും തിയറ്റർ ആർട്ടിസ്റ്റുമായ സഞ്ചാരി വിജയ് (Sanchari Vijay) വാഹനാപകടത്തിൽ പെട്ട് മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന സഞ്ചാരി ഇന്ന് രാവിലെയാണ് മരിച്ചത്. 38 വയസായിരുന്നു.

ബംഗളുരുവിൽ വെച്ചാണ് താരത്തിന്റെ വാഹനം അപകടത്തിൽപെട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന താരത്തെ ഉടൻ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ALSO READ: Sanchari Vijay Accident : കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽപ്പെട്ടു ; താരം ഗുരുതരാവസ്ഥയിൽ

വെള്ളിയാഴ്ച്ച ബൈക്കിൽ വീട്ടിലേക്ക് മടങ്ങി വരുന്ന വഴിക്കാണ് താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് താരത്തിന്റെ തലച്ചോറിന് സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഉടൻ തന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പക്ഷെ അത് നടനെ ജീവതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചില്ല.

സുഹൃത്ത് ഓടിച്ച് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തെന്നിമാറുകയായിരുന്നു. സുഹൃത്തായ നവീനു ആശപത്രിയിൽ ചികിത്സ തുടരുകയാണ്. 

ALSO READ : Budhadev Das Guptha: ബംഗാളി ചലചിത്രകാരൻ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു

കന്നഡ ചലച്ചിത്ര രംഗത്ത് തന്റെ കഴിവ് തെളിയിച്ച സഞ്ചാരി വിജയ് തമിഴ്, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്ത് നിന്ന് ചലച്ചിത്ര രംഗത്തേക്ക് എത്തിയ വ്യക്തി കൂടിയാണ് സഞ്ചാരി വിജയ്. നാനു അവനല്ല അവളു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനയത്താവിനുള്ള ദേശിയ അവാർഡും താരം നേടിയിരുന്നു. ചിത്രത്തിൽ താരം ട്രാൻസ്‌ജെൻഡർ ആയി ആണ് എത്തിയത്.

ALSO READ : Sushanth Singh Rajput വിടവാങ്ങിട്ട് ഇന്ന് ഒരു വർഷം, എങ്ങുമെത്താതെ നടന്റെ ആത്മഹത്യയുടെ പിന്നിലുള്ള കാരണങ്ങൾ തേടിയുള്ള അന്വേഷണങ്ങൾ

2011 ൽ രംഗപ്പ ഹോഗിബ്ത്ന എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തിയ വ്യക്തിയാണ് സഞ്ചാരി വിജയ്. അതിന് ശേഷം രാമ രാമ രഘു രാമ എന്ന ചിത്രത്തിലും ദാസവാല എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.  ദാസവാല എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് വളരെയധികം ജനശ്രദ്ധ ലഭിച്ചിരുന്നു. പിന്നീട 2014 ൽ ഹരിവു എന്ന ചിത്രത്തിൽ നായക കഥാപാത്രമായും അദ്ദേഹം അഭിനയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News