Chennai: തന്നെ മദ്യത്തിനും മയക്കു മരുന്നിനും അടിമയെന്ന് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിച്ച ആള്‍ക്ക് ചുട്ട മറുപടിയുമായി സിനിമാ താരം മാധവന്‍.
താരം മദ്യത്തിനും (Alcoholic) മയക്കുമരുന്നിനും അടിമയായിരുന്നെന്നും അതാണ് കരിയര്‍ തകര്‍ത്തത് എന്നുമായിരുന്നു ഇയാളുടെ ആരോപണം. ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയത്. താരത്തിന്‍റെ മറുപടിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
താന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന (Drug addict) കമന്‍റും അതിന് നല്‍കിയ മറുപടിയും അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.
"മാഡിയുടെ ആരാധകനായിരുന്നു ഞാന്‍. എന്നാല്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അദ്ദേഹം സ്വന്തം കരിയര്‍ തകര്‍ത്തത് തികച്ചും ഹൃദയഭേദകമാണ്. ബോളിവുഡില്‍ (Bollywood) എത്തിയതിന് ശേഷമാണ് മാധവന്‍ ( Madhavan) നശിച്ചത്", ഇതായിരുന്നു ആരാധകന്‍റെ കണ്ടെത്തല്‍
ഈ ട്വീറ്റ് വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുകയും വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമാവുകയും ചെയ്തതോടെയാണ് മറുപടിയുമായി താരം രംഗത്തെത്തിയത്.
"നിങ്ങള്‍ ഇതുപോലെയാണോ രോഗനിര്‍ണയം നടത്തുന്നത്. പോയി നല്ലൊരു ഡോക്ടറെ കാണുന്നതാകും നല്ലത്. നിങ്ങളുടെ രോഗികളെ കുറിച്ചോര്‍ത്ത് സങ്കടം തോന്നുന്നു", ഇതായിരുന്നു വിമര്‍ശകന് നടന്‍ നല്‍കിയ മറുപടി.
Also read: സംഗീത ഇതിഹാസം എ. ആര്‍. റഹ്‌മാന് ഇന്ന് പിറന്നാള്‍, ആശംസകളുമായി സിനിമാലോകവും ആരാധകരും
അതേസമയം, താരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ഒരു കാരണവുമില്ലാതെ ഇത്തരത്തില്‍ വ്യക്തിഹത്യ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടവരും ഏറെയായിരുന്നു. പിന്നാലെ ആ അക്കൗണ്ടു തന്നെ അപ്രത്യക്ഷമായി.
Also read: A R Rahman: ദിലീപ് കുമാറില്‍നിന്നും എ ആര്‍ റഹ്‌മാനിലേയ്ക്കുള്ള യാത്ര, മനസ് തുറന്ന് Mozart of Madras
മാധവന്‍റെ പുതിയ ചിത്രം മാര ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജനുവരി 8നാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ചാര്‍ളിയുടെ റീമേക്കാണ് ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.