Mukesh: സെറ്റില്‍ വൈകിയെത്തുക തന്‍റെ weakness, പരാതി പറഞ്ഞത് മോഹന്‍ലാല്‍ ....!! മനസു തുറന്ന് മുകേഷ്

മലയാളികളുടെ  പ്രിയപ്പെട്ട താരമാണ് മുകേഷ്. കോമഡി റോളുകളിലൂടെയും സഹനടനായും തിളങ്ങിയ അദ്ദേഹം   എന്നും വിവാദങ്ങളുടെ കൂടെപ്പിറപ്പാണ്.  എന്നാല്‍,  അദ്ദേഹത്തിന്‍റെ സിനിമകള്‍  ആരാധകര്‍ക്ക് എന്നും  പ്രിയമാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 11, 2021, 07:08 PM IST
  • തന്‍റെ ഏറ്റവും വലിയ "Weakness" എന്താണ് എന്ന് വെളിപ്പെടുത്തി മുകേഷ്
  • വൈകിയെത്തുക എന്നതാണ് തന്‍റെ Weakness എന്നാണ് അദ്ദേഹം പറയുന്നത്. സെറ്റില്‍ ഒരിയ്ക്കല്‍ പോലും അദ്ദേഹം സമയത്തിന് എത്തിച്ചേര്‍ന്നിട്ടില്ല...!!
Mukesh: സെറ്റില്‍ വൈകിയെത്തുക  തന്‍റെ weakness, പരാതി പറഞ്ഞത് മോഹന്‍ലാല്‍ ....!! മനസു തുറന്ന് മുകേഷ്

മലയാളികളുടെ  പ്രിയപ്പെട്ട താരമാണ് മുകേഷ്. കോമഡി റോളുകളിലൂടെയും സഹനടനായും തിളങ്ങിയ അദ്ദേഹം   എന്നും വിവാദങ്ങളുടെ കൂടെപ്പിറപ്പാണ്.  എന്നാല്‍,  അദ്ദേഹത്തിന്‍റെ സിനിമകള്‍  ആരാധകര്‍ക്ക് എന്നും  പ്രിയമാണ്. 

സിനിമയില്‍  നിന്നും രാഷ്ട്രീയത്തിലേയ്ക്കുള്ള മുകേഷി ന്‍റെ  (Mukesh) ചുവടുവയ്പ്പ്  വിവാദങ്ങളുടെ പട്ടിക  നീളാനും സഹായകമായി എന്ന് വേണം പറയാന്‍... അടുത്തിടെ രണ്ടാം  വിവാഹ മോചനവുമായി ബന്ധപ്പെട്ട് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.  

Also Read: Mukesh Methil Devika Divorce: അവിഹിതവും വഴിവിട്ട ജീവിതവും മാത്രമല്ല വേർപിരിയലിന് കാരണം; കുറിപ്പ് വൈറലാകുന്നു

അദ്ദേഹത്തിന്‍റെ മിക്ക അഭിമുഖങ്ങളും വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍   അദ്ദേഹം തന്നെപ്പറ്റി തന്നെ വെളിപ്പെടുത്തുകയാണ്.  തന്‍റെ ഏറ്റവും വലിയ  "Weakness" എന്താണ് എന്നാണ്  അദ്ദേഹം പറയുന്നത്.  

Also Read: Mukesh Methil Devika Divorce: സിനിമാതാരം മുകേഷ് പറത്തിവിട്ട നീല പൂമ്പാറ്റയുടെ (blue butterfly) പൊരുള്‍ അറിയുമോ?

വൈകിയെത്തുക എന്നതാണ് തന്‍റെ Weakness എന്നാണ് അദ്ദേഹം പറയുന്നത്. സെറ്റില്‍ ഒരിയ്ക്കല്‍ പോലും അദ്ദേഹം സമയത്തിന് എത്തിച്ചേര്‍ന്നിട്ടില്ല...!! എന്ന്  അദ്ദേഹം അഭിമുഖത്തില്‍  വെളിപ്പെടുത്തി.  കൂടാതെ, എത്ര ശ്രമിച്ചാലും സമയത്തിന്  എത്താന്‍ സാധിക്കാറില്ല എന്നും താരം പറഞ്ഞു. 

Also Read: Actor Mukesh : ഏഷ്യാനെറ്റ് കൈവിട്ടാലെന്താ മുകേഷിനെ അതിഥിയാക്കി മഴവിൽ മനോരമ

ഇതുമാത്രമല്ല. തന്‍റെ  Weakness കാരണം ഒരു പ്രമുഖ നടന്‍ പാരാതി പറഞ്ഞിരുന്നതായും  മുകേഷ് വെളിപ്പെടുത്തി. അത് മറ്റാരുമല്ല, മോഹന്‍ ലാല്‍  (Mohanlal) തന്നെ.  ഇരുവരും ഒന്നിച്ചുള്ള ഷൂട്ടിംഗാണെങ്കില്‍ മുകേഷ് വന്ന ശേഷം മാത്രം തന്നെ വിളിച്ചാല്‍ മതിയെന്ന് മോഹന്‍ലാല്‍ പലപ്പോഴും  പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, ഇത് മാത്രമല്ല, ഒരു ദിവസം സമയത്തിന് എത്തിച്ചേര്‍ന്നതിന് സെറ്റ്  തന്നെ കൈയടിച്ച് വരവേറ്റതായും  താരം പറഞ്ഞു.  ഗോഡ്ഫാദര്‍ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ആ സംഭവം നടന്നത്.  
ഒരു സണ്‍റൈസ് ഷോട്ട് പ്ലാന്‍ ചെയ്യുന്നുണ്ട് രാവിലെ നമുക്കത് എടുക്കണം. അഥവാ വരാന്‍ പറ്റില്ലെങ്കില്‍ നമുക്കത് സണ്‍സെറ്റ് ആക്കാമെന്നും   സിനിമയുടെ  സംവിധായകരായ സിദ്ദിഖും ലാലും തന്നോട് പറഞ്ഞു.....!! 

സമയത്തിന് എത്താമെന്ന് വാക്ക് കൊടുത്ത താന്‍  അലാറം വച്ച്, സമയത്തിന് ഉണര്‍ന്ന് സെറ്റില്‍ എത്തിച്ചേര്‍ന്നു....!!   സെറ്റിലെ എല്ലാവരും കൈയടിയോടെ  തന്നെ സ്വീകരിച്ചതായും  മുകേഷ് പറഞ്ഞു.

താമസിച്ച് എത്തുക തന്‍റെ  weakness ആയതിനാണ് നിയമസഭ സമ്മേളനത്തിന്‍റെ സമയവും 8:30 ല്‍  നിന്നും  9 മണിയിലേയ്ക്ക്  മാറ്റിയത് എന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News