Habibi Drip: നിവിൻ പോളിയുടെ ഹബീബി ഡ്രിപ് എത്തുന്നു; സോങ് ടീസർ പുറത്തിറക്കി

Nivin Pauly: ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്നാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും ആൽബം നിർമ്മിച്ചിരിക്കുന്നതും.

Written by - Zee Malayalam News Desk | Last Updated : Jul 16, 2024, 09:50 PM IST
  • രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിഖിൽ രാമനാണ്
  • ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്
Habibi Drip: നിവിൻ പോളിയുടെ ഹബീബി ഡ്രിപ് എത്തുന്നു; സോങ് ടീസർ പുറത്തിറക്കി

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി അഭിനയിക്കുന്ന പുത്തൻ ആൽബം സോങ് വീഡിയോ റിലീസിനൊരുങ്ങുന്നു. ഹബീബി ഡ്രിപ് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ടീസർ റിലീസ് ചെയ്തു. ജൂലൈ 19ന് വൈകുന്നേരം ആറ് മണിക്കാണ് ഈ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്നാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ​ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിഖിൽ രാമനാണ്.

ഗാനത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും ആൽബം നിർമ്മിച്ചിരിക്കുന്നതും. ജൂലൈ 19ന് ​ആൽബം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News