എമ്പുരാൻ 2025 മാർച്ച് 27ന് എത്തുമെന്ന വാർത്ത കഴിഞ്ഞ ദിവസം ആരാധകരെ ഏറെ സന്തോഷിപ്പിച്ച വാർത്തയാണ്. അത്രയധികം പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണിത്. ലൂസിഫർ എന്ന ചിത്രത്തിന്റെ ഗംഭീര വിജയം തന്നെയാണ് അതിന്റെ രണ്ടാം ഭാഗമായി ഇറങ്ങുന്ന എമ്പുരാനിൽ പ്രതീക്ഷയർപ്പിക്കാനുള്ള കാരണവും. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന എമ്പുരാന്റെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. ഇനി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി തിയേറ്ററുകളിലേക്ക്.
ചിത്രത്തിന്റെ കഥ എന്തായിരിക്കും എന്ന ഒരു സൂചനയും ഇതുവരെ പ്രേക്ഷകർക്ക് ലഭിച്ചിട്ടില്ല. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നവർക്ക് പോലും അതിന്റെ കഥ എന്താണെന്ന് ശരിയായി അറിയില്ലെന്ന് പറയുകയാണ് നടൻ നന്ദു. സത്യം പറഞ്ഞാൽ എമ്പുരാനിലെ വില്ലൻ ആരാണെന്ന് പോലും അറിയില്ലെന്നാണ് നന്ദു പറയുന്നത്. നാല് പേർക്കാണ് ഈ ചിത്രത്തിന്റെ കഥ എന്താണെന്ന് പൂർണമായും അറിയൂ. തിരക്കഥാകൃത്ത് മുരളി ഗോപി, ഡയറക്‌ട് ചെയ്യുന്ന പൃഥ്വിരാജ്, നായകനായിട്ടുള്ള മോഹൻലാൽ, പ്രൊഡ്യൂസ് ചെയ്യുന്ന ആന്റണി പെരുമ്പാവൂർ എന്നിവർക്കാണ് അത് അറിയാവുന്നത്.
മോഹൻലാലിന്റെ കഥാപാത്രത്തിന് മറ്റൊരു മുഖം കൂടിയുണ്ടല്ലോ? രണ്ട് ട്രാക്കിൽ പോകുന്നത് കൊണ്ട് സിനിമയെ കുറിച്ച് നമ്മൾ കാടുകയറി ചിന്തിക്കേണ്ടതില്ലെന്നാണ് താരം പറയുന്നത്. തന്ന ഭാഗം അഭിനയിക്കുക പോകുക, ഇതു മാത്രമാണ് ഞാൻ ചെയ്തത്. ഇനി പൃഥ്വിരാജ് എന്നോട് കഥ പറഞ്ഞുതരാമെന്ന് പറഞ്ഞാലും അത് വേണ്ട എന്നേ ഞാൻ പറയൂ. കാരണം ഇത് തിയേറ്ററിൽ എക്‌സ്പീരിയൻസ് ചെയ്യേണ്ട ഒന്നാണ്. കഥ അറിഞ്ഞാൽ അത് കിട്ടില്ല. ഈ സിനിമയെ സംബന്ധിച്ചിടത്തോളം തിയേറ്ററിൽ കാണുമ്പോഴുള്ള എക്‌സ്‌പീരിയൻസിനാണ് കാത്തിരിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
2023 ഒക്ടോബർ 5ന് ഡൽഹിയിൽ ആണ് എമ്പുരാന്റെ ചിത്രീകരണം തുടങ്ങിയത്. ഷിംല, ലഡാക്ക്, യുഎസ്എ, ഇംഗ്ലണ്ട്, ഗുജറാത്ത്, ദുബായ്, റാസൽഖൈമ, ഹൈദരാബാദ്, മുംബൈ, ചെന്നൈ, തിരുവനന്തപുരം, എറണാകുളം, വണ്ടിപ്പെരിയാർ, കുട്ടിക്കാനം എന്നിങ്ങനെ വിവിധ ലൊക്കേഷനുകളിലായി 14 മാസത്തെ ഷൂട്ടിംഗ് ആണ് നടന്നത്. ആയിരക്കണക്കിന് ആളുകളാണ് എമ്പുരാന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ, ഇന്ദ്രജിത്ത്, മഞ്ജു വാരിയർ, സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, ഫാസിൽ, ബൈജു, ഷാജോൺ, ശിവജി ഗുരുവായൂർ, മുരുകൻ മാർട്ടിൻ, അഭിമന്യു സിംഗ്, സത്യം ശുക്ല, സാനിയ അയ്യപ്പൻ, ശിവദ തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.