Rendagam Movie | തമിഴിലേക്ക് കുഞ്ചാക്കോ ബോബന്റെ രംഗപ്രവേശനം, ഒപ്പം അരവിന്ദ് സ്വാമിയും; ചിത്രത്തിന്റെ ടീസർ പുറത്ത്

അരവിന്ദ് സ്വാമി ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്കെത്തുന്ന ചിത്രവുമാണിത്. കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിൽ അഭിനയിക്കുന്ന സിനിമ കൂടിയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 3, 2022, 08:06 PM IST
  • ഒറ്റ്' എന്ന പേരിൽ മലയാളത്തിലും ഈ ചിത്രമെത്തുന്നുണ്ട്.
  • അരവിന്ദ് സ്വാമി ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്കെത്തുന്ന ചിത്രവുമാണിത്.
  • കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിൽ അഭിനയിക്കുന്ന സിനിമ കൂടിയാണ്.
Rendagam Movie | തമിഴിലേക്ക് കുഞ്ചാക്കോ ബോബന്റെ രംഗപ്രവേശനം, ഒപ്പം അരവിന്ദ് സ്വാമിയും; ചിത്രത്തിന്റെ ടീസർ പുറത്ത്

ചെന്നൈ: കുഞ്ചാക്കോ ബോബൻ-അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'രണ്ടകം' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ എത്തുന്നത്. 'ഒറ്റ്' എന്ന പേരിൽ മലയാളത്തിലും ഈ ചിത്രമെത്തുന്നുണ്ട്. 

അരവിന്ദ് സ്വാമി ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്കെത്തുന്ന ചിത്രവുമാണിത്. കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിൽ അഭിനയിക്കുന്ന സിനിമ കൂടിയാണ്.

ALSO READ : "കൊള്ളാം ബോയിസ്, സ്മോക്ക് നന്നായിട്ട് ഇടണം, ഡാൻസ് സ്റ്റെപ്പ് ഒന്നും കാണരുത്" ഒറ്റ് സിനിമയുടെ ഷൂട്ടിങ് ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

ടൊവീനോ തോമസ് ചിത്രം തീവണ്ടിക്ക് ശേഷം ടി.പി ഫെല്ലിനി ഒരുക്കുന്ന ത്രില്ലറും യാത്ര അടിസ്ഥാനത്തിലുള്ള ചിത്രമാണ് ഒറ്റ്. തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോവയിലും മംഗലാപുരത്തിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 

ALSO READ : ഒറ്റ്: 25 വർഷത്തിനുശേഷം പ്രണയനായകന്‍ Arvind Swamy എത്തുന്നു, ഒപ്പം കുഞ്ചാക്കോ ബോബനും

തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. 

മുംബൈ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ മറ്റു പ്രധാന ലൊക്കേഷനുകള്‍. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

ALSO READ : പുഴു സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത് പീഡോഫയൽ കഥാപാത്രത്തെയോ അതോ നിഷ്ഠൂരനായ പിതാവിനെയോ? ടീസറിന് പിന്നാലെ സംശയങ്ങൾ പ്രകടിപ്പിച്ച് ആരാധകർ

ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്‌സ് സേവ്യറാണ് മെയ്ക്കപ്പ് ചെയ്യുന്നത്. സൗണ്ട് ഡിസൈണറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കറാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News