കോട്ടയം : തോട്ടയ്ക്കാട് മാർ അപ്രേം ഓർത്തഡോക്സ് പള്ളി ഏർപ്പെടുത്തുന്ന മാർ അപ്രേം അവാർഡ് നടനും സംവിധായകനും ബേസിൽ ജോസഫിന്. കല, സാഹത്യ മേഖലയിൽ മികവ് പുലർത്തുന്നവർക്ക് നൽകുന്ന പുരസ്കാരമാണ് മാർ അപ്രേം അവാർഡ്. മലയാള സിനിമയുടെ വിവിധ മേഖലയിൽ മികച്ച സേവനത്തിനാണ് ബേസിലിനെ ഈ അവാർഡിനായി തിരഞ്ഞെടുത്തത്. ഫെബ്രുവരി 23 തോട്ടയ്ക്കാട് പള്ളിയിൽ ചേരുന്ന പ്രത്യേക സമ്മേളനത്തിൽ ബേസിലിന് അവാർഡ് സമർപ്പിക്കും.
പള്ളി തർക്കം കേസിൽ ഓർത്തഡോക്സ് സഭയുടെ എതിർ കക്ഷിയായ യാക്കോബായ സഭയിലെ വികാരിയായ ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെ മകനാണ് ബേസിൽ ജോസഫ്. ഇങ്ങനെ ഒരു അവാർഡ് നൽകിയത് നല്ലതാണെന്ന് ഭൂരിഭാഗം പേരുടെയും അഭിപ്രായം. തോട്ടയ്ക്കാട് പള്ളി ബേസിലിന് അവാർഡ് നൽകുന്നത് ഓർത്തഡോക്സ് സഭ ഔദ്യോഗികമായി ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തു.
ALSO READ : Christopher Movie Review : നീതി നടപ്പിലാക്കുന്ന ക്രിസ്റ്റഫർ; റിവ്യൂ
ഷോർട്ട് ഫിലിമുകളിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ബേസിൽ ജോസഫ്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായിരുന്ന ബേസിൽ 2015ൽ കുഞ്ഞിരാമയണം എന്ന സിനിമയിലൂടെ സ്വന്തന്ത്ര സംവിധായകനായി. പിന്നീട് ഗോദ, മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി എന്നീ ചിത്രങ്ങൾ ബേസിലിന്റെ നേതൃത്വത്തിൽ റിലീസായി. ഇതിന് പുറമെ 25 ഓളം ചിത്രങ്ങളിൽ ബേസിൽ അഭിനയിക്കുകയും ചെയ്തു.
ചെറിയ വേഷങ്ങളിൽ എത്തിയ താരം ഏറ്റവും ഒടുവിലായി പാൽതു ജാൻവർ, ജയ ജയ ജയ ജയ ഹെ എന്നീ ചിത്രങ്ങൾ നായകനായി എത്തി. എങ്കിലും ചന്ദ്രികെയാണ് ബേസിലിന്റേതായി അടുത്തതായി ഇറങ്ങാൻ പോകുന്ന ചിത്രം. ഇവയ്ക്ക് പുറമെ കഠിന കഠോരമീ അണ്ഡകടാഹം, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...