Virunnu Movie: ആക്ഷൻ ഹീറോ അർജുന്റെ പുതിയ ചിത്രം വിരുന്ന്; ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു

Virunnu Movie Teaser: തെന്നിന്ത്യൻ ആക്ഷൻ ഹീറോ അർജുൻ നായകനായെത്തുന്ന ചിത്രത്തിൽ നടി നിഖി ​ഗൽറാണി നായികയാകുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 10, 2024, 01:17 PM IST
  • നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ. ഗിരീഷ് നെയ്യാറാണ് ചിത്രം നിർമ്മിക്കുന്നത്
  • ഓ​ഗസ്റ്റ് ഇരുപത്തിമൂന്നിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും
Virunnu Movie: ആക്ഷൻ ഹീറോ അർജുന്റെ പുതിയ ചിത്രം വിരുന്ന്; ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു

മൾട്ടിസ്റ്റാർ ചിത്രം വിരുന്നിന്റെ ടീസർ പുറത്തിറക്കി. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ. ഗിരീഷ് നെയ്യാറാണ് നിർമ്മിക്കുന്നത്. തെന്നിന്ത്യൻ ആക്ഷൻ ഹീറോ അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നടി നിഖി ​ഗൽറാണി നായികയാകുന്നു.

ഏറെ ദുരൂഹതകൾ നിറഞ്ഞതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. പ്രേക്ഷകർ ടീസറിനെ ഏറ്റെടുത്തുവെന്നാണ് സോഷ്യൽ മീഡിയയിൽ നിന്നുള്ള പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. ഉദ്വേഗവും സസ്പെൻസും നിറഞ്ഞതാണ് ടീസർ. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഓ​ഗസ്റ്റ് ഇരുപത്തിമൂന്നിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മുകേഷ്, ഗിരീഷ് നെയ്യാർ, ആജു വർഗീസ്, ബൈജു സന്തോഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, അജയ് വാസുദേവ്, സോനാ നായർ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ: ആക്ഷൻ കിംഗ് അർജുൻ ഈസ് ബാക്ക്; റിലീസിനൊരുങ്ങി 'വിരുന്ന്'

തിരക്കഥ- ദിനേശ് പള്ളത്ത്. ഗാനങ്ങൾ- കൈതപ്രം, റഫീഖ് അഹമ്മദ്. സംഗീതം- രതീഷ് വേഗ, സാനന്ദ് ജോർജ്. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഛായാഗ്രഹണം- രവിചന്ദ്രൻ. എഡിറ്റിംഗ്- വിടി ശ്രീജിത്ത്. കലാസംവിധാനം- സഹസ് ബാല.

മേക്കപ്പ്- പ്രദീപ് രംഗൻ. കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം- ശ്രീജിത്ത് ചെട്ടിപ്പടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുരേഷ് ഇളമ്പൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അഭിലഷ് അർജുൻ. നിർമാണ നിർവ്വഹണം- അനിൽ അങ്കമാലി, രാജീവ് കൊടപ്പനക്കുന്ന്. പിആർഒ- വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News