ഭോജ്പുരി സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരി ഹോട്ടലിൽ മരിച്ചനിലയിൽ

subhash chandra tiwari found dead:  ഒരു സിനിമയുടെ ചിത്രീകരണത്തിനായി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഇവിടെ എത്തിയതായിരുന്നു അദ്ദേഹമെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : May 25, 2023, 01:29 PM IST
  • സുഭാഷ് ചന്ദ്ര തിവാരി ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി
  • ഒരു സിനിമയുടെ ചിത്രീകരണത്തിനായി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഇവിടെ എത്തിയതായിരുന്നു
  • സുഭാഷ് ചന്ദ്ര തിവാരി മഹാരാഷ്ട്ര സ്വദേശിയാണ്
ഭോജ്പുരി സംവിധായകൻ സുഭാഷ് ചന്ദ്ര തിവാരി ഹോട്ടലിൽ മരിച്ചനിലയിൽ

സോന്‍ഭാദ്ര: ഭോജ്പുരി ചലച്ചിത്ര സംവിധായകനായ സുഭാഷ് ചന്ദ്ര തിവാരിയെ ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്രയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഒരു സിനിമയുടെ ചിത്രീകരണത്തിനായി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഇവിടെ എത്തിയതായിരുന്നു അദ്ദേഹമെന്നാണ് റിപ്പോർട്ട്.

Also Read: 9 Years of PM Modi: ചരിത്രം കുറിച്ച NDA സർക്കാരിന്‍റെ 9 നിർണായക തീരുമാനങ്ങള്‍

രാവിലെ പലതവണ വിളിച്ചിട്ടും മുറിയില്‍ നിന്ന് പ്രതികരണമൊന്നുമില്ലാതായപ്പോള്‍ പോലിസിനെ അറിയിക്കുകയും അവിടെയെത്തിയ പോലീസ് ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ബലം പ്രയോഗിച്ച് മുറി  തുറന്നപ്പോഴാണ് സുഭാഷ് ചന്ദ്ര തിവാരിയെ  മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇക്കാര്യം എസ്.പി യശ് വീര്‍ സിംഗാണ് അറിയിച്ചത്. സംവിധായകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും തുടരന്വേഷണം നടക്കുകയെന്നും എസ്.പി അറിയിച്ചു.

Also Read: വിവാഹ വാഗ്ദാനം നൽകി 52 കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ!

സുഭാഷ് ചന്ദ്ര തിവാരി മഹാരാഷ്ട്ര സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സംസ്‌കാരത്തേക്കുറിച്ചും മരണകാരണത്തേക്കുറിച്ചുമുള്ള വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.  പ്രശസ്ത ടെലിവിഷന്‍ താരമായ നിതീഷ് പാണ്ഡേയുടെ മരണവാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു സുഭാഷ് ചന്ദ്ര തിവാരിയുടെ മരണം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിൻ ആശുപത്രിയിൽ, തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ട്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായതിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ആം ആദ്മി പാര്‍ട്ടി നേതാവ്  സത്യേന്ദർ ജെയിനിനെ  ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.

തിഹാർ ജയിലിലെ ശുചിമുറിയിയില്‍ സത്യേന്ദർ കുഴഞ്ഞുവീണതായാണ് റിപ്പോര്‍ട്ട്.  വ്യാഴാഴ്‌ച രാവിലെ 6 മണിയോടെ സെൻട്രൽ ജയിൽ നമ്പർ 7 ലെ ശുചിമുറിയില്‍ കുഴഞ്ഞുവീണത്. ജയിലിൽ വീണതിനെത്തുടർന്ന് ദീർഘകാലമായി അദ്ദേഹത്തിന് നടുവേദന ഉള്ളതായി പറയുന്നു. കൂടാതെ, ശരീരിക ക്ഷീണം മൂലം അദ്ദേഹം നിരീക്ഷണത്തില്‍ ആയിരുന്നു.

വിചാരണത്തടവുകാരൻ സത്യേന്ദർ ജെയിന്‍ രാവിലെ 6 മണിയോടെ ശുചിമുറിയില്‍ കാലുതെറ്റി വീണതായും തുടർന്ന് അദ്ദേഹത്തെ ഡോക്ടർമാർ പരിശോധിയ്ക്കുകയും പുറത്തും ഇടത് കാലിലും തോളിലും വേദന അനുഭവപ്പെട്ടതിനാൽ അദ്ദേഹത്തെ ദീൻ ദയാൽ ഉപാധ്യായ  ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജയിൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
 
നട്ടെല്ലിന് തകരാറടക്കം കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് തിങ്കളാഴ്ച ഡല്‍ഹി മുൻ ആരോഗ്യമന്ത്രി ജെയിനെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നുള്ള ചിത്രം അദ്ദേഹത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
 
അതേസമയം, ഒര്രു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന സത്യേന്ദർ ജെയിന്‍ ഏറെ ദുര്‍ബലനയാണ്‌ ചിത്രത്തില്‍ കാണപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ശരീരഭാരം 35 കിലോ കുറഞ്ഞതായി പാര്‍ട്ടി വക്താവ് വെളിപ്പെടുത്തി. ജയിലിൽ കഴിയുന്നതിനിടെ ജെയിനിന്‍റെ ആരോഗ്യനില ഏറെ മോശമായെന്നും  അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News