മലയാളത്തിൻറെ ആദ്യ വെബ് സീരിസ് കേരള ക്രൈംഫയൽസ് പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. അജു വർഗ്ഗീസും, ലാലു അടക്കം താരങ്ങൾ മികച്ച അഭിനയമാണ് സീരീസിൽ കാഴ്ച വെച്ചത്. കേരള ക്രൈംഫയൽസുമായി ബന്ധപ്പെട്ട നത്തിയ അഭിമുഖത്തിൽ തൻറെ ജീവിതം കൂടി പങ്ക് വെക്കുകയായിരുന്നു അജു. കോളേജ് കഴിഞ്ഞ് ജോലിയില്ലാതെ നടന്ന കാലത്ത് ചെയ്ത ജോലികളും അനുഭവിച്ച കഷ്ടപ്പാടുകളും യൂടൂബ് ചാനലായ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അജു സംസാരിക്കുന്നത്.
" ഞാൻ ബുക്ക് വിൽക്കാൻ പോയിട്ടുണ്ട് എൻസൈക്ലോ പീഡിയ, എന്നെ ജോലിയിലേക്ക് ക്ഷണിച്ച വ്യക്തി ഇത് ഉങ്ക കരിയർ വേറെ ലെവലിൽ എത്തിക്കും എന്നൊക്കെ പറഞ്ഞ് ഞാൻ അടയാറിൽ നിന്ന് ജോയിൻ ചെയ്തു. അവിടെയൊരു വലിയ ഒാഫീസിലേക്ക് എന്നെ കൊണ്ടു പോയി അവിടെ നിന്നൊരു വല്യ ബാഗ് തന്നു.
ALSO READ: ഉദ്വേഗം നിറച്ച് 'നല്ല നിലാവുള്ള രാത്രി' ടീസർ; 30ന് തിയേറ്ററുകളിലേക്ക്
അഞ്ച് എൻസൈക്ലോ പീഡിയ ആയിരുന്നു അതിൽ. എന്തൊരു വെയിറ്റായിരുന്നെന്നോ. വിൽക്കാൻ പോയത് മദ്രാസ് ക്രിസ്ത്യൻ കോളേജിൻറെയൊക്കെ ഔട്ട് സ്കർട്ടുകളിൽ എവിടെയൊ ആണ് വെറും ഗ്രാമ പ്രദേശം അവിടെയാര് എൻസൈക്ലോപീഡിയ വാങ്ങാന. ഒരെണ്ണം പോലും അന്ന് വിറ്റില്ല. ഒടുവിൽ അന്ന് രാത്രി ബസിൽ പോകുമ്പോൾ ആ ബുക്കെല്ലാം വെച്ചിരുന്ന ബാഗ് ആ ടീം ലീഡറിൻറെ അടുത്തേക്ക് നീക്കി വെച്ച് ഇറങ്ങിയോടി "- അജു പറയുന്നു.
ഒരു ജോലി താത്പര്യമില്ലാതെ ചെയ്താൽ അത് നമ്മുക്ക് പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ഇഷ്ടത്തോടെയായാൽ അത് സാധിക്കുമെന്നും അജു പറയുന്നു. കേരള ക്രൈം ഫയൽസിലെ പോലീസ് വേഷം താൻ അത്തരത്തിൽ താത്പര്യത്തോടെയാണ് ചെയ്തതെന്നും മിന്നൽ മുരളി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലേക്കാൾ കൂടുതൽ ജോലി ചെയ്യേണ്ടി വന്നെന്നു അജു വ്യക്തമാക്കുന്നു.
അഹമ്മദ് കബീർ സംവിധാനം ചെയ്ത് ആഷിക് ഐമർ എഴുതിയ വെബ്സീരിസാണ് കേരള ക്രൈം ഫയൽസ്. രാഹുൽ റിജി നായർ നിർമ്മിച്ച് ഡിസ്നി ഹോട്ട് സ്റ്റാറിലാണ് സീരിസ് റീലീസ് ചെയ്തത്. മികച്ച അഭിപ്രായമായിരുന്നു സീരിസിന് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...