Aaraattu OTT: മോഹൻലാലിന്റെ ആറാട്ട് ഇനി ആമസോൺ പ്രൈമിലും, സ്ട്രീമിങ് തുടങ്ങി

2022 ഫെബ്രുവരി 18 നായിരുന്നു ആറാട്ട് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ലോകത്താകെ 2700 സ്‌ക്രീനുകളിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം. 

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 02:48 PM IST
  • വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ത്ത ചിത്രമായിരുന്നു "നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്".
  • 18 കോടി രൂപ ബജറ്റിലാണ് ആറാട്ട് നിർമിച്ചത്.
  • നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
Aaraattu OTT: മോഹൻലാലിന്റെ ആറാട്ട് ഇനി ആമസോൺ പ്രൈമിലും, സ്ട്രീമിങ് തുടങ്ങി

മോഹൻലാൽ ചിത്രം ആറാട്ട് ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം മാർച്ച് 20ന് ആമസോൺ പ്രൈമിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ആദ്യം തിയേറ്ററിൽ റിലീസ് ചെയ്ത ആറാട്ട് ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിങ് കളക്‌ഷൻ നേടിയ ചിത്രമാണ്. ആദ്യ മൂന്ന് ദിവസത്തെ ഗ്രോസ് കളക്ഷൻ 17.80 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

2022 ഫെബ്രുവരി 18 നായിരുന്നു ആറാട്ട് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ലോകത്താകെ 2700 സ്‌ക്രീനുകളിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിച്ചത്. രണ്ട് ദശകങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ സംഗീതം നൽകിയ മലയാളം സിനിമ കൂടിയാണ് ആറാട്ട്.  മാസ് കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആണ്.

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും പുലിമുരുകന് ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ത്ത ചിത്രമായിരുന്നു "നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്". 18 കോടി രൂപ ബജറ്റിലാണ് ആറാട്ട് നിർമിച്ചത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സക്സസ് ടീസർ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ഗാനങ്ങളും, ഡയലോഗുകളും കോർത്തിണക്കിയുള്ള ടീസർ സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടത്. 41 സെക്കന്റ് ദൈർഘ്യമുള്ള ടീസർ മോഹൻലാൽ പങ്കുവച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News