ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആനന്ദം പരമാനന്ദത്തിന്റെ പുതിയ ടീസർ പുറത്തുവിട്ടു. ചിത്രം പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ദിവാകര കുറുപ്പിന്റെയും പി പി ഗിരീഷിന്റെയും രസകരമായ ജീവിതവും സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചന. ചിത്രം നാളെ, ഡിസംബർ 23 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെപ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ആനന്ദം പരമാനന്ദം. ഹിറ്റ് മേക്കർ ഷാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമാണ് ആനന്ദം പരമാനന്ദം. എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുയെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്ദ്രൻസിനും ഷറഫുദ്ദീനും പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സിനോയ് വർഗീസ്, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ: Aanandam Paramanandam Movie : കള്ളുകുടിയന്മാരുടെ കഥയുമായി ആനന്ദം പരമാനന്ദം; ട്രെയ്ലർ പുറത്തുവിട്ടു
ചിത്രത്തിലെ ഗാനം നവംബർ മാസം അവസാനത്തോടെ പുറത്തുവിട്ടിരുന്നു. അക്കര നിക്കണ തങ്കമ്മേ എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടത്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും പ്രണവം ശശിയും ചേർന്നാണ്. ചിത്രത്തിന് മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
സാജൻ ആണ് എഡിറ്റർ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ആനന്ദം പരമാനന്ദം ഒക്ടോബർ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ - അർക്കൻ എസ് കർമ്മ, മേക്കപ്പ് - പട്ടണം റഷീദ്, ലിറിക്സ് - മനു മഞ്ജിത്, ഗായകർ - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, സ്റ്റിൽ ഫോട്ടോഗ്രാഫർ - ഹരി തിരുമല, പി ആർ ഒ - വാഴൂർ ജോസ്, ടൈറ്റിൽ ഡിസൈൻ - ടെൻപോയിന്റ്, ഡിസൈൻ - പ്രമേഷ് പ്രഭാകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...