Music Album: സോഷ്യൽ മീഡിയയിൽ വൈറലായി 'നീലരാവിൽ' മ്യൂസിക് ആൽബം

Neelaravil Music Album: ആദി ഷാനും ശ്രുതി മണികണ്ഠനും ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.   

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 12:42 PM IST
  • ഹരീഷ് മോഹൻ ആണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
  • റൊമാന്റിക് എന്റർടെയ്‌നർ ആണ് ഈ ഗാനം.
  • മീഡിയ 7 എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ആണ് നിർമ്മാണം.
Music Album: സോഷ്യൽ മീഡിയയിൽ വൈറലായി 'നീലരാവിൽ' മ്യൂസിക് ആൽബം

ശ്രീരാഗ് കേശവ് സംവിധാനം ചെയ്യുന്ന നീലരാവിൽ എന്ന മ്യൂസിക് ആൽബം പുറത്തിറങ്ങി. ആദി ഷാനും ശ്രുതി മണികണ്ഠനും ഈ പ്രധാന വേഷങ്ങളിൽ എത്തുന്ന ആൽബം പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൈറലായി കൊണ്ടിരിക്കുകയാണ്.

ഹരീഷ് മോഹൻ രചിച്ച് പ്രണവ്.സി. പി. സംഗീത സംവിധാനം നിർവഹിച്ച് സിനോവ് രാജ് ആലപിച്ച ഇമ്പമാർന്ന ഈ പ്രണയ ഗാനം ഒരു കമ്പ്‌ലീറ്റ് റൊമാന്റിക് എന്റെർടെയ്‌നർ ആണ . മീഡിയ 7 എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ആൽബത്തിൽ ജിതിൻ കണ്ണൻ,ഗായത്രി വേണുഗോപാൽ,നന്ദന സജീഷ്, വത്സല, ശിവദാസൻ,ശ്രീനാഥ് ഗോപിനാഥ്,അരുൺ ഇ കരുണാകരൻ, അർച്ചന, ജിതിൻ ലാൽ എന്നിവരാണ് മറ്റു താരങ്ങൾ.

ALSO READ: മമ്മൂട്ടി ചിത്രം ഈ മാസം എത്തുമോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി 'കണ്ണൂർ സ്ക്വാഡ്' റിലീസ് 

 

ഹേമന്ത് നാരായണൻ,ശ്രീരാഗ് കേശവ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന  ആൽബത്തിന്റെ ക്യാമറമാൻ ഗൗതം ബാബുവാണ് . എഡിറ്റിംഗ് ശ്രീരാഗ് കേശവ്, ആർട്ട് ഡയറക്ടർ - ഹരിപ്രസാദ്. സി. പി. ക്രിയേറ്റീവ് ഡയറക്ടർ ഹേമന്ത് നാരായണൻ, പി ആർ ഓ സുനിത സുനിൽ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ കൃഷ്ണ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News