സൂര്യയുടെ ’24’ന് കേരളത്തില്‍ മികച്ച പ്രതികരണം

Last Updated : May 7, 2016, 04:29 PM IST
സൂര്യയുടെ ’24’ന് കേരളത്തില്‍ മികച്ച പ്രതികരണം

വിക്രം കുമാര്‍ സംവിധാനം ചെയ്ത 24 ചിത്രത്തിന് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.സൂര്യ നായകനായെത്തിയ ചിത്രം കേരളത്തില്‍ 200ല്‍ അധികം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി.വെളുപ്പിന് മുതലേ പ്രത്യേക പ്രദര്‍ശനം തുടങ്ങിയിരുന്നു.വിനോദവും ഫാന്ററസിയും കോമഡിയും സാഹസികതയും നിറഞ്ഞ ചിത്രമാണ് ’24’.ചിത്രത്തില്‍ നായിക സമാന്തയെ കൂടാതെ നിത്യാമേനോനാണ് മറ്റൊരു നായിക. ഗിരീഷ് കര്‍ണാട്, അജയ്, ശരണ്യ പൊന്‍വണ്ണന്‍, സത്യന്‍, മോഹന്‍ വി രാമന്‍ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്. എ. ആര്‍ റഹ്മാനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. 

Trending News