അടുത്ത വർഷത്തേക്കുള്ള ഓസ്കാറിനുള്ള ഇന്ത്യൻ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം '2018 എവരിവൺ ഈസ് എ ഹീറോ' തിരഞ്ഞെടുത്ത. വിദേശഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലേക്കാണ് 2018നെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. അടുത്ത വർഷം മാർച്ചിലാണ് ഓസ്കാർ പുരസ്തകാര വിതരണം. മലയാളത്തിലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റായ ചിത്രം ഒരുക്കിയിരിക്കുന്നത് സംവിധായകൻ ജൂഡ് ആന്തണി ജോസഫാണ്. കഴിഞ്ഞ ദിവസം സിനിമയിലെ പ്രകടനത്തിന് നടൻ ടൊവീനോ തോമസ് മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് സ്വന്തമാക്കി.
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാള ചിത്രമാണ് 2018. മോഹൻലാലിന്റെ ഗുരു, ആദാമിന്റെ മകൻ അബു, ജെല്ലിക്കെട്ട് എന്നീ സിനിമകൾക്ക് ശേഷം ഓസ്കാറിലേക്കെത്തുന്ന നാലാമത്തെ ചിത്രമാണ് 2018. കാലവസ്ഥ വ്യതിയാനം തുടങ്ങിയ ലോകം നേരിടുന്ന പ്രശ്നങ്ങളെ സിനിമയിലൂടെ ഇന്ത്യക്ക് മുന്നോട്ട് വെക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ഉദ്ദാഹരണമാണ് 2018 സിനിമയെന്ന് എഫ്എഫ്ഐ പറഞ്ഞു. കഴിഞ്ഞ വർഷം ഗുജറാത്തി ചിത്രം ഛെല്ലോ ഷോ ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കാർ വേദിയിലെത്തിയത്.
ALSO READ : Kannur Squad Budget: എത്ര കോടി? കണ്ണൂർ സ്ക്വാഡിൻറെ നിർമ്മാണ ചിലവിൽ സോഷ്യൽ മീഡിയ തർക്കം
കേരള ബോക്സ്ഓഫീസിൽ പല റെക്കോർഡും തിരുത്തിക്കുറിച്ചാണ് 2018 ഇനി ഓസ്കാറിലേക്കും പ്രവേശിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോർഡും 2018 സ്വന്തമാക്കിയിരുന്നു. റിലീസായി 24 ദിവസം കൊണ്ട് 2018 80.11 കോടിയാണ് കേരള ബോക്സ് ഓഫീസിൽ നിന്നും മാത്രം സ്വന്തമാക്കിയിരിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് മുമ്പ് മോഹൻലാൽ ചിത്രം പുലിമുരുകൻ നേടിയ 78.5 കോടി കളക്ഷൻ 2018 പിന്നിട്ടിരുന്നു. കൂടാതെ 2018ന് ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്കു, കന്നഡ പതിപ്പുകൾക്ക് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.
ജൂഡ് ആന്തണി ജോസഫാണ് കേരളത്തിലുണ്ടായ മഹപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ 2018 സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. "2018 Every One is A Hero" എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയായിട്ടുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് "2018 Every One is A Hero" നിർമിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്- സിനറ്റ് ആൻഡ് ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.