'പിണറായി കായംകുളം കൊച്ചുണ്ണി' സീ ഡിബേറ്റ് ചർച്ചയ്ക്കിടെ കേരള കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ കൈയ്യാങ്കളി

ZEE Debate show fight മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രതിനിധി കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ചതിന് ഇടതുപക്ഷ നേതാവ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് കൈയ്യാങ്കളിലേക്ക് നയിക്കുകയും ചെയ്തു.

Written by - ആതിര ഇന്ദിര സുധാകരൻ | Edited by - Jenish Thomas | Last Updated : Apr 21, 2022, 09:22 PM IST
  • തുടക്കം മുതൽ തന്നെ എ എച്ച് ഹഫീസും ബാഹുൽ കൃഷ്ണയും തമ്മിൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
  • മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രതിനിധി കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ചതിന് ഇടതുപക്ഷ നേതാവ് കൈയ്യേറ്റം ചെയ്യുകയായിരുന്നു.
  • തുടർന്ന് കൈയ്യാങ്കളിലേക്ക് നയിക്കുകയും ചെയ്തു.
  • കെ-റെയിൽ പദ്ധതി ജനങ്ങൾക്ക് ആവശ്യമില്ലെന്ന് നിലപാട് ആവ‌ർത്തിക്കവെ ഉമ്മൻചാണ്ടിക്ക് മുമ്പ് ഇവിടെ കായംകുളം കൊച്ചുണ്ണി ഉണ്ടായിരുന്നു എന്ന് ഇടത്പക്ഷത്തെ പ്രതിനിധീകരിച്ച എ.എച്ച്. ഹഫീസ് പറഞ്ഞു.
'പിണറായി കായംകുളം കൊച്ചുണ്ണി' സീ ഡിബേറ്റ് ചർച്ചയ്ക്കിടെ കേരള കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ കൈയ്യാങ്കളി

തിരുവനന്തപുരം: സിൽവർ ലൈൻ പ്രതിഷേധത്തിനിടെ തിരുവനന്തപുരം കഴക്കൂട്ടത്ത് പൊലീസ് ബൂട്ടിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ചവിട്ടുകയും മർദിക്കുകയും ചെയ്ത വിഷയം സീ ഡിബേറ്റ് ചർച്ച ചെയ്യുന്നതിനിടെയിൽ ഇടതുപക്ഷ പ്രതിനിധിയും യൂത്ത് കോൺഗ്രസ് നേതാവും തമ്മിൽ കൈയ്യാങ്കളി. യൂത്ത് കോൺഗ്രസ് നേതാവ് ബാഹുൽകൃഷ്ണ, ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് എ.എച്ച്. ഹഫീസ്,ബിജെപി നേതാവ് കൃഷ്ണദാസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. തുടക്കം മുതൽ തന്നെ എ എച്ച് ഹഫീസും ബാഹുൽ കൃഷ്ണയും തമ്മിൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രതിനിധി കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ചതിന് ഇടതുപക്ഷ നേതാവ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് കൈയ്യാങ്കളിലേക്ക് നയിക്കുകയും ചെയ്തു.

കെ-റെയിൽ പദ്ധതി ജനങ്ങൾക്ക് ആവശ്യമില്ലെന്ന് നിലപാട് ആവ‌ർത്തിക്കവെ ഉമ്മൻചാണ്ടിക്ക് മുമ്പ് ഇവിടെ കായംകുളം കൊച്ചുണ്ണി ഉണ്ടായിരുന്നു എന്ന് ഇടത്പക്ഷത്തെ പ്രതിനിധീകരിച്ച എ.എച്ച്. ഹഫീസ് പറഞ്ഞു. ആ കായംകുള കൊച്ചുണ്ണിയെ പുനരാവിഷ്കരിച്ചിരിക്കുകയാണ് പിണറായി വിജയനെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബാഹുൽകൃഷ്ണ പറഞ്ഞതോടെ ഇരുവരും തമ്മിൽ കൈയ്യാങ്കളിയായി. പിണറായി വിജയനെ കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ചതോടെ ഹഫീസ്, ബാഹുൽ കൃഷ്ണയെ കൈയേറ്റം ചെയ്തു. 

ALSO READ : Silverline: സിൽവർലൈൻ പ്രതിഷേധക്കാരെ ചവിട്ടിവീഴ്ത്തി പോലീസ്; പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്

പിണറായി വിജയനെക്കുറിച്ച് വൃത്തികേട് പറയരുത് എന്ന് പറഞ്ഞ് ഹഫീസ് സീറ്റിൽ നിന്ന് എഴുന്നേറ്റ് ബാഹുൽ കൃഷ്ണയുടെ കോളറിൽ കടന്നുപിടിച്ചു. ഇരുവരും തമ്മിൽ സ്റ്റുഡിയോയിൽ അടിപിടിയായി. പിന്നീട് ഇടവേളയ്ക്ക് ശേഷം ഇരുവരെയും അനുനയിപ്പിച്ച് ചർച്ച പുനരാരംഭിക്കുകയായിരുന്നു. 

ഉമ്മൻചാണ്ടിയുടെ കാലത്തിന് മുമ്പ് കേരളത്തിൽ കായംകുളം കൊച്ചുണ്ണി ജീവിച്ചിരുന്നു. അന്ന് ആളുകൾ തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരുന്നത് കായൽ മാർഗം ആയിരുന്നു. അവിടുന്ന് കാലം മാറി കെ റെയിൽ വരെയെത്തി. ഇനി ആകാശമാർഗത്തെക്കുറിച്ച് ചിന്തിക്കണം. മുഖ്യമന്ത്രിയാണ് കായംകുളം കൊച്ചുണ്ണി എന്ന് പറഞ്ഞത് കേട്ടിരിക്കാൻ കഴിഞ്ഞില്ല. പിണറായി വിജയനെ ആരെയും അധിക്ഷേപിക്കാൻ അനുവദിക്കില്ലെന്നും ഹാഫിസ് പറഞ്ഞു. കെ-റെയിൽ കുറ്റി എടുക്കാൻ വന്നാൽ സിപിഎം എന്തുചെയ്യുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോൾ കണ്ടത് എന്നുമാണ് അടിപിടിയെ ന്യായീകരിച്ച് ഹഫീസ് പിന്നീട് പറഞ്ഞത്.

ALSO READ : 'കെ റെയിൽ: വേഗതയല്ലിത് വേദനമാത്രം'; സംസ്കാര സാഹിതി സമരയാത്ര മെയ് ഏഴിന്; ആര്യാടൻ ഷൗക്കത്ത് ജാഥാ ക്യാപ്റ്റൻ

കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ചപ്പോൾ എതിർക്കാം. പക്ഷേ പറയാൻ ആർക്കും അവകാശം ഉണ്ടെന്ന് ബാഹുൽകൃഷ്ണ തിരിച്ചടിച്ചു. ഇരുവരും തമ്മിൽ വീണ്ടും വാക്കേറ്റം ഉണ്ടായി. രണ്ട് ലക്ഷം കോടിയുടെ കമ്മീഷൻ അടിച്ചുമാറ്റുന്ന ആളെ പിന്നെ എന്ത് പേരിട്ട് വിളിക്കണമെന്നും ബാഹുൽ കൃഷ്ണ ചോദിച്ചു. ചർച്ചയുടെ തുടക്കം മുതൽ അവസാനം വരെ ഇരുവരും ശക്തമായ വാദപ്രതിവാദമാണ് ഉന്നയിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News