പ്രതിഷേധം കൊണ്ട് നിശബ്ദനാകില്ലെന്ന് ഗവർണർ

കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന എൺപതാമത് ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികള്‍ രംഗത്ത്.അലിഗഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള എഐഎസ്എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന പ്ലെക്കാര്‍ഡുയര്‍ത്തിയായിരുന്നു അവരുടെ പ്രതിഷേധം. 

Last Updated : Dec 28, 2019, 03:14 PM IST
  • ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും അനുകൂലിക്കില്ലെന്നും,ഭരണഘടനയെ സംരക്ഷിക്കുകയാണ് തന്‍റെ ഉത്തരവാദിത്തമെന്നും ഗവർണർ വ്യക്തമാക്കി.
  • പ്രതിഷേധം അക്രമാസക്തമാകുന്നത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു
പ്രതിഷേധം കൊണ്ട് നിശബ്ദനാകില്ലെന്ന്  ഗവർണർ

കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന എൺപതാമത് ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികള്‍ രംഗത്ത്.അലിഗഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള എഐഎസ്എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന പ്ലെക്കാര്‍ഡുയര്‍ത്തിയായിരുന്നു അവരുടെ പ്രതിഷേധം. 

ഗവർണർ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. അതേസമയം തന്നെ അപായപ്പെടുത്താൻ ശ്രമമുണ്ടായെന്നും, പ്രതിഷേധം കൊണ്ട് നിശബ്ദനാകില്ലെന്നും  ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. 

ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും അനുകൂലിക്കില്ലെന്നും,ഭരണഘടനയെ സംരക്ഷിക്കുകയാണ് തന്‍റെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിഷേധം അക്രമാസക്തമാകുന്നത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ വിളിപ്പിച്ച ഗവർണർ,സംഭവത്തിന്‍റെ മുഴുവന്‍ വീഡിയോ ദൃശ്യങ്ങളുമായി കണ്ണൂര്‍ ഗസ്റ്റ്‌ ഹൗസിലെത്താന്‍ നിര്‍ദ്ദേശം നല്‍കി.

അതേ സമയം  ഗവര്‍ണറെ അപായ പെടുത്താന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹാമാണെന്ന് ബിജെപി  സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്‌ പറഞ്ഞു.ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം സുരക്ഷാ വീഴ്ചയാണെന്നും എംടി രമേശ്‌ ആരോപിച്ചു.സംഭവത്തില്‍ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപെട്ടു.മന്ത്രിമാരും സ്പീക്കറും ഭരണഘടന ഒന്നുകൂടി വായിക്കണമെന്നും എംടി രമേശ്‌ ആവശ്യപെട്ടു. ഗവര്‍ണറെ വിമര്‍ശിച്ച് സ്പീക്കര്‍ രംഗത്ത് വന്ന പാശ്ചാതലത്തിലാണ് ബിജെപിയുടെ പ്രതികരണം.

Trending News