കോട്ടയം: കല്യാണത്തിനെത്തിയ യുവാവിനെ വെള്ളത്തിൽ വീണ് കാണാതായി. പ്രദേശത്തെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയലിനെയാണ് മുള്ളങ്കുഴി എലിപ്പുലിക്കാട്ട് കടവിൽ വെള്ളത്തിൽ വീണ് കാണാതായത്. എലിപ്പുലിക്കാട് കടവിൽ നിന്നും മീറ്ററുകൾ മാറി ഇറഞ്ഞാൽ ഭാഗത്തെ കുരിശിൻ തൊട്ടിയുടെ സമീപത്തായാണ് മീനന്തറയാറ്റിലാണ് ഇയാളെ കാണാതായത്.
ജോയലും രണ്ട് സുഹൃത്തുക്കളുമാണ് ഇറഞ്ഞാലിലെ വീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. തുടർന്ന്, മൂന്നു പേരും രാവിലെ മീനന്തറയാറ്റിൽ കുളിക്കാനിറങ്ങുകയായിരുന്നു. കുളി കഴിഞ്ഞ് തിരികെ കയറിയ ശേഷം ജോയൽ വീണ്ടും ആറ്റിൽ നീന്താനിറങ്ങി. ഇതിനിടെ ഒഴുക്കിൽപ്പെട്ട ജോയലിനെ കാണാതാകുകയായിരുന്നു. അഗ്നിരക്ഷാ സേനാ സംഘവും കോട്ടയം ഈസ്റ്റ് പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിജയപുരം പഞ്ചായത്തംഗം മിഥുൻ ജി.തോമസിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ സ്ഥലത്തുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.