World Kidney Day 2022: എൻസിഡി ക്ലിനിക്കുകളിൽ വൃക്ക രോഗ പരിശോധന

ഒരു വര്‍ഷം കൊണ്ട് തന്നെ കേരളത്തില്‍ എന്‍സിഡി ഫണ്ടുപയോഗിച്ച് ക്രിയാറ്റിനും ആല്‍ബുമിനും പരിശോധിക്കാനുള്ള സംവിധാനമൊരുക്കുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 01:45 PM IST
  • ഉയര്‍ന്ന രക്താദിമര്‍ദവും പ്രമേഹവുമായി എത്തുന്ന എല്ലാ രോഗികള്‍ക്കും പരിശോധന നടത്തും.
  • ഒരു വര്‍ഷം കൊണ്ട് തന്നെ കേരളത്തില്‍ എന്‍സിഡി ഫണ്ടുപയോഗിച്ച് ക്രിയാറ്റിനും ആല്‍ബുമിനും പരിശോധിക്കാനുള്ള സംവിധാനമൊരുക്കുന്നതാണ്.
  • ഇതിനായുള്ള നിര്‍ദ്ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്.
  • വൃക്ക രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
World Kidney Day 2022: എൻസിഡി ക്ലിനിക്കുകളിൽ വൃക്ക രോഗ പരിശോധന

THiruvananthapuram : സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എന്‍സിഡി ക്ലിനിക്കുകളില്‍ ഇന്ന് മുതല്‍ വൃക്ക രോഗവും പരിശോധിക്കുന്നു. ഉയര്‍ന്ന രക്താദിമര്‍ദവും പ്രമേഹവുമായി എത്തുന്ന എല്ലാ രോഗികള്‍ക്കും പരിശോധന നടത്തും. ഒരു വര്‍ഷം കൊണ്ട് തന്നെ കേരളത്തില്‍ എന്‍സിഡി ഫണ്ടുപയോഗിച്ച് ക്രിയാറ്റിനും ആല്‍ബുമിനും പരിശോധിക്കാനുള്ള സംവിധാനമൊരുക്കുന്നതാണ്. ഇതിനായുള്ള നിര്‍ദ്ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്.  വൃക്ക രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ പദ്ധതിയ്ക്ക് മെഡിക്കല്‍ കോളേജുകളുടേയും നെഫ്രോളജി വിഭാഗത്തിന്റേയും പൂര്‍ണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളുടെ ഭാഗമായി നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്ലിനിക്കുകളിലൂടെയും ക്യാമ്പുകളിലൂടെയും വൃക്ക രോഗികളെ കണ്ടെത്തുന്നതാണ്. ക്ലിനിക്കുകള്‍ വഴി നേരിട്ടോ ഇ സഞ്ജീവിനി വഴിയോ ആയിരിക്കും ഇത്തരം കണ്‍സള്‍ട്ടേഷന്‍ നടത്തുക. ജീവിതശൈലി രോഗികളുടെ വൃക്ക പരിശോധന നേരത്തെ നടത്തുന്നതിലൂടെ ഗുരുതര വൃക്ക രോഗത്തിലേക്ക് പോകുന്നത് തടയാനും ഡയാലിസിസ്, വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്നിവയില്‍ നിന്നും അവരെ രക്ഷിക്കാനും സാധിക്കും.

ALSO READ: World Kidney Day 2022: വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താദിമര്‍ദം എന്നിവ വര്‍ധിക്കുന്നതിന് ആനുപാതികമായിട്ടാണ് വൃക്കരോഗവും വര്‍ദ്ധിക്കുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൃക്കരോഗം നേരത്തെ കണ്ടുപിടിക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാനത്ത് ഡയാലിസിസ് വേണ്ടി വരുന്ന രോഗികളുടെ എണ്ണവും വൃക്കമാറ്റി വയ്‌ക്കേണ്ട രോഗികളുടെ എണ്ണവും വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന് കീഴില്‍ പ്രതിമാസം നാല്‍പതിനായിരത്തോളം ഡയാലിസിസ് സെഷനുകളാണ് നടക്കുന്നത്. ഇതുകൂടാതെ മെഡിക്കല്‍ കോളേജുകളില്‍ 10,000ത്തോളം ഡയാലിസിസുകളും നടക്കുന്നുണ്ട്. 

മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ 92 ആശുപത്രികളില്‍ ആരോഗ്യവകുപ്പിന് കീഴില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജമാണ്. ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. ഇത് സംസ്ഥാന വ്യാപകമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗുരുതര വൃക്ക രോഗങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വളരെ കുറവ് വരുത്താനാണ് സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതെന്നും ആരോഗ്യമന്ത്രി .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News