Padayappa In Munnar: പടയപ്പ വീണ്ടും മൂന്നാറിൽ; ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിൽ ബസിന് നേരെ ആക്രമണം

Wild Elephant Padayappa In Munnar: കൊമ്പും തുമ്പിക്കൈയും ഉപയോഗിച്ച്  ബസ് തള്ളിമറിക്കാന്‍ ശ്രമിക്കവെ ഡ്രൈവർ ഹോൺമുഴക്കിയാണ് രക്ഷപ്പെട്ടത്. മൂന്നാർ -ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലെ 8-ാം മൈലിന് സമീപത്താണ് പടയപ്പ രാത്രി എത്തിയത്. 

Written by - Ajitha Kumari | Last Updated : Mar 1, 2024, 09:09 AM IST
  • മൂന്നാറില്‍ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം
  • ഇന്നലെ രാത്രി മൂന്നാർ ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലിറങ്ങിയ പടയപ്പ ബസ് ആക്രമിച്ചു
  • ബസ് തടഞ്ഞ പടയപ്പ ചില്ലു തകർത്തു
Padayappa In Munnar: പടയപ്പ വീണ്ടും മൂന്നാറിൽ; ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിൽ ബസിന് നേരെ ആക്രമണം

ഇടുക്കി: തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ആശങ്കയുയര്‍ത്തി കൊണ്ട് മൂന്നാറില്‍ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. ഇന്നലെ രാത്രി മൂന്നാർ ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലിറങ്ങിയ കാട്ടുകൊമ്പൻ പടയപ്പ തമിഴ്നാട് ആര്‍ടിസിയുടെ ബസ് ആക്രമിച്ചു. ബസ് തടഞ്ഞ പടയപ്പ ചില്ലു തകർത്തു.  

Also Read: ഇടുക്കിയിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാന പടയപ്പയ്ക്ക് മദപ്പാടുള്ളതായി സംശയം; ആർആർടി സംഘം ആനയെ നിരീക്ഷിക്കുന്നു

ശേഷം കൊമ്പും തുമ്പിക്കൈയും ഉപയോഗിച്ച്  ബസ് തള്ളിമറിക്കാന്‍ ശ്രമിക്കവെ ഡ്രൈവർ ഹോൺമുഴക്കിയാണ് രക്ഷപ്പെട്ടത്. മൂന്നാർ -ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലെ 8-ാം മൈലിന് സമീപത്താണ് പടയപ്പ രാത്രി എത്തിയത്.  ഒരാഴച്ചക്കിടെ ഇത് മൂന്നാം തവണയാണ് വാഹങ്ങൾക്ക് നേരെ ആനയുടെ ആക്രമണം. 

Also Read: വെള്ളിയാഴ്ച ഈ രാശിക്കാർക്കുണ്ടാകും ലക്ഷ്മി ദേവിയുടെ അനുഗ്രഹം, ലഭിക്കും വൻ സമ്പത്ത്!

വാഹനത്തിന് മുന്നിൽ അരമണിക്കൂറോളം നിലയുറപ്പിച്ച പടയപ്പ പതിയെ വഴിമാറിയതോടെയാണ് വാഹനം കടന്നുപോയത്. കഴിഞ്ഞ ഒരാഴ്ചകാലമായി അന്തർ സംസ്ഥാന പാതയിൽ നിലയുറപ്പിച്ച പടയപ്പ വാഹനങ്ങളെ ആക്രമിക്കുന്നത് തുടരുകയാണ്.  ഇതിനിടയിൽ കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങൾ പൂർണ്ണമായി തകർത്തതായും റിപ്പോർട്ട് വന്നിരുന്നു. ആന നിലവിൽ വനത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇതിനിടയിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാന പടയപ്പയ്ക്ക് മദപ്പാടുള്ളതായി സംശയമുണ്ടെന്ന് ഇന്നലെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചെവിയുടെ ഒരുഭാഗത്ത് കറുത്ത നിറത്തിൽ പാട് കണ്ടെത്തി. ആർആർടി സംഘം പടയപ്പയെ നിരീക്ഷിച്ചുവരികയാണ്. എന്നാൽ, ഒറ്റതിരിഞ്ഞ് നടന്നിരുന്ന പടയപ്പയെന്ന കാട്ടാനക്കൊപ്പം കുട്ടിക്കൊമ്പനും പിടിയാനയും കൂട്ടുചേർന്നു. തലയാർ കടുകുമുടിയിലാണ് മൂന്ന് കാട്ടാനകളെയും വനപാലകർ കണ്ടെത്തിയത്.

Also Read: മാർച്ച് മാസം ഈ രാശിക്കാർ പൊളിക്കും; കരിയറിലുണ്ടാകും വൻ നേട്ടം, നിങ്ങളും ഉണ്ടോ?

അക്രമ സ്വഭാവം ഇല്ലാതിരുന്ന പടയപ്പയെന്ന കാട്ടാനക്ക് മദപ്പാട് ഉണ്ടായതാണ് വാഹനം അടക്കം ആക്രമിക്കാൻ കാരണമെന്നാണ് വനപാലകർ കരുതുന്നത്. ഇതോടെ ആനയെ ആർആർടി സംഘം നീരീക്ഷിക്കുകയാണ്. ജനവാസമേഖലയിലേക്ക് ആന കയറാതിരിക്കാനും വനപാലസംഘം ശ്രമിക്കുന്നുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തിയോടിക്കാൻ ആർആർടി സംഘം രംഗത്തെത്തി.

മൂന്നിടങ്ങളിലായി ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ആർആർടി സംഘം പടക്കംപൊട്ടിച്ച് കാട്ടിലേക്ക് തുരത്തി. ഗ്രാമസലാൻ്റ് ആശുപത്രി പരിസരം, തലയാർ കടുകുമുടി, കന്നിമല എന്നിവിടങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെയാണ് സംഘം കാട്ടിലേക്ക് തുരത്തിയത്. ഒരാഴ്ചയോളമായി എസ്റ്റേറ്റ് മേഖലയിൽ കാട്ടാനക്കൂട്ടം ഭീതി പരത്തുന്നു. ഒരു ഭാഗത്ത് പടയപ്പ ഒറ്റതിരിഞ്ഞെത്തുമ്പോൾ മറുഭാഗത്ത് കാട്ടാനകൾ കൂട്ടമായെത്തി അക്രമണം നടത്തുകയാണ് ചെയ്യുന്നത്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News