Wild Elephant : പടയപ്പ മാത്രമല്ല വേറെ കാട്ടാനകളും മൂന്നാറിലെ ജനവാസ മേഖലയില്‍ ശല്യമാകുന്നുയെന്ന് പരാതി

Munnar Wild Elephant Attack : കഴിഞ്ഞ ദിവസം രാത്രിയില്‍ ഓള്‍ഡ് മൂന്നാര്‍ മേഖലയില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ കൃഷി നാശം വരുത്തി

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 12:35 PM IST
  • മുന്‍കാലങ്ങളെ അപേക്ഷിച്ച് മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുകയാണ്.
  • ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നതാണ് വെല്ലുവിളിയായി തീര്‍ന്നിട്ടുള്ളത്
Wild Elephant : പടയപ്പ മാത്രമല്ല വേറെ കാട്ടാനകളും മൂന്നാറിലെ ജനവാസ മേഖലയില്‍ ശല്യമാകുന്നുയെന്ന് പരാതി

മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടാന ശല്യം വര്‍ധിക്കുന്നു.പടയപ്പയെ കൂടാതെ വേറെയും കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതാണ് വെല്ലുവിളി. ഇന്നലെ രാത്രിയില്‍ ഓള്‍ഡ് മൂന്നാര്‍ മേഖലയില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ കൃഷി നാശം വരുത്തി.ആളുകള്‍ ബഹളമുണ്ടാക്കി കാട്ടാനയെ തുരത്തി.

മുന്‍കാലങ്ങളെ അപേക്ഷിച്ച് മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നതാണ് വെല്ലുവിളിയായി തീര്‍ന്നിട്ടുള്ളത്.കാട്ടുകൊമ്പന്‍ പടയപ്പക്ക് പുറമെ വേറെയും കാട്ടാനകള്‍ എസ്റ്റേറ്റ് മേഖലകളില്‍ ഇറങ്ങി സ്വരവിഹാരം നടത്തുന്നുണ്ട്.

ALSO READ : Kollam Kidnap Case Live Update : അബിഗേൽ എവിടെ? കുഞ്ഞിനെ തട്ടികൊണ്ടുപോയിട്ട് 18 മണിക്കൂർ കഴിഞ്ഞു

ഇന്നലെ രാത്രിയില്‍ ഓള്‍ഡ് മൂന്നാര്‍ മേഖലയില്‍ കാട്ടാന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി.ഒറ്റക്കായിരുന്നു കൊമ്പനാനയുടെ സഞ്ചാരം.പ്രദേശത്ത് ആന കൃഷി നാശം വരുത്തി. ലക്ഷ്മി മേഖലയില്‍ ചുറ്റിത്തിരിഞ്ഞിരുന്ന കാട്ടാനയാണ് ഓള്‍ഡ് മൂന്നാര്‍ മേഖലയിലേക്ക് എത്തിയതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

ആളുകള്‍ ബഹളമുണ്ടാക്കിയതോടെ കാട്ടാന ജനവാസ കേന്ദ്രത്തില്‍ നിന്നും പിന്‍വാങ്ങി. ആന വീണ്ടും കാടിറങ്ങുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്. വേനല്‍കനക്കുന്നതോടെ മൂന്നാറിലെ എസ്‌റ്റേറ്റ് മേഖലകളിലേക്ക് തീറ്റ തേടി കൂടുതല്‍ കാട്ടാനകള്‍ എത്തിയാല്‍ ജനജീവിതം ദുസഹമാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News