അങ്ങാടിപ്പുറത്ത് 'കിണറിന് തീ പിടിച്ചു' ; വെള്ളമെടുക്കുന്നതിനായി മോട്ടോർ ഓൺ ചെയ്ത വീട്ടുകാർ ഭയന്നു

അഗ്നിശമന സേന എത്തി തീ അണച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസം ടാങ്കർ ലോറി മറിഞ്ഞ് ടാങ്കറിൽ നിന്നും ഡീസൽ ചോർന്നിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 22, 2023, 06:31 PM IST
  • പ്രദേശത്ത് കഴിഞ്ഞ ദിവസം ടാങ്കർ ലോറി മറിഞ്ഞ് ടാങ്കറിൽ നിന്നും ഡീസൽ ചോർന്നിരുന്നു
  • പ്രദേശത്തെ 20 ലേറെ വീടുകളിലെ കിണറുകളിൽ ഡീസൽ എത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ
  • പത്ത് മണിയോടെ വെള്ളമെടുക്കുന്നതിനായി മോട്ടോർ ഓൺ ചെയ്ത സമയത്ത് തീ പടരുകയുമായിരുന്നു
അങ്ങാടിപ്പുറത്ത്  'കിണറിന് തീ പിടിച്ചു' ; വെള്ളമെടുക്കുന്നതിനായി  മോട്ടോർ ഓൺ ചെയ്ത വീട്ടുകാർ  ഭയന്നു

മലപ്പുറം: അങ്ങാടിപ്പുറത്ത്  'കിണറിന് തീ പിടിച്ചത് നാട്ടുകാരെയും ആശങ്കയിലാക്കി. അങ്ങാടിപ്പുറം ചീരട്ടമലയിൽ കിണറിൽ അഗ്നിബാധ കിണറിൽ നിന്നും വെള്ളമെടുക്കാൻ മോട്ടോർ ഓൺ ചെയ്ത സമയത്താണ് തീ പടർന്നത്.

അഗ്നിശമന സേന എത്തി തീ അണച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസം ടാങ്കർ ലോറി മറിഞ്ഞ് ടാങ്കറിൽ നിന്നും ഡീസൽ ചോർന്നിരുന്നു. ഇതേ തുടർന്ന് പ്രദേശത്തെ 20 ലേറെ വീടുകളിലെ കിണറുകളിൽ ഡീസൽ എത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ.

ചീരട്ടമല ഭാഗത്ത് കഴിഞദിവസം ടാങ്കർ ലോറി മറിഞുണ്ടായ അപകടത്തിൽ ലീക്കായ പെട്രോളും ഡീസലും മണ്ണിൽ പരന്ന്    അങ്ങാടിപ്പുറം പരിയാപുരം ഭാഗത്തുള്ള കോൺവെൻ്റിൻ്റ കിണറിലെത്തുകയും രാവിലെ പത്ത് മണിയോടെ വെള്ളമെടുക്കുന്നതിനായി  മോട്ടോർ ഓൺ ചെയ്ത സമയത്ത് തീ പടരുകയുമായിരുന്നു. സ്ഥലത്ത് പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ - സിവിൽ ഡിഫൻസ് ടീം അംഗങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട് .  വീഡിയോ തുടക്കത്തിൽ  തീ പടർന്നപ്പോൾ എടുത്തതാണ് - ഇപ്പോൾ ചെറിയ രീതിയിലാണ് തീ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News