Wedding Celebration in Ambulance: വേറിട്ട ഒരു വിവാഹആഘോഷയാത്ര,ഒടുവില്‍ പോലീസ് കേസും പിഴയും. ആലപ്പുഴ, കായംകുളം കറ്റാനത്താണ് സംഭവം.
ആംബുലന്‍സ് ഡ്രൈവര്‍കൂടിയായ വരനും വധുവും വിവാഹശേഷം ഗൃഹപ്രവേശനത്തിനായി വരന്‍റെ വീട്ടിലേക്ക് ആംബുലന്‍സില്‍ ആഘോഷപൂര്‍വമായി വലിയ ഉച്ചത്തില്‍ പാട്ടും സൈറണും മുഴക്കിയാണ് പോയത്. നവദമ്പതികളുടെ വിചിത്രമായ ഈ ആഘോഷയാത്ര കാണാന്‍ റോഡിനരികെ നാട്ടുകാരും തടിച്ചുകൂടിയിരുന്നു.
ആഘോഷത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസും പിന്നാലെ കൂടി. പോലീസിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ്കൂടി എത്തി വാഹനം കസ്റ്റഡിയിലെടുത്തതോടെ വിവാഹം കെങ്കേമം....!!
തിങ്കളാഴ്ച കായംകുളം കറ്റാനത്താണ് അതിവിചിത്രമായ ഈ വിവാഹഘോഷം നടന്നത്. ആംബുലന്‍സ് ഡ്രൈവര്‍കൂടിയായ വരനും വധുവും വിവാഹം നടന്ന കറ്റാനം ഭാഗത്തുനിന്ന് വരന്‍റെ വീട്ടിലേക്ക് ആഘോഷപൂര്‍വമായി ആംബുലന്‍സില്‍ പാട്ടും സൈറണും മുഴക്കിയാണ് യാത്രയായത്.
ഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ രംഗത്ത് വന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടപടിക്കും നിര്‍ദേശം നനല്‍കി. അത്യാഹിതങ്ങള്‍ക്കുപയോഗിക്കുന്ന ആംബുലന്‍സ് ദുരുപയോഗം ചെയ്തതിന് വണ്ടി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കറ്റാനം വെട്ടിക്കോട് മനു വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള എയ്ഞ്ചല്‍ ആംബുലന്‍സാണ് വിവാഹ ആവശ്യത്തിന് ഉപയോഗിച്ചത്. വാഹനം ദുരുപയോഗം ചെയ്തതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഉടമയ്ക്ക് ആലപ്പുഴ ആര്‍ടിഒ ജി.എസ്.സജി പ്രസാദ് നോട്ടിസ് നല്‍കി. വാഹന രജിസ്‌ട്രേഷനും പെര്‍മിറ്റും റദ്ദാക്കാതിരിക്കാന്‍ ഉടമയ്ക്കും ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ ഡ്രൈവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA