Wayanad Student Death: വരുന്നുവരും പോകുന്നവരും പട്ടിയെ പോലെ തല്ലി; സിദ്ധാർഥൻറെ മരണത്തിൽ വിദ്യാർഥിനി

Wayanad Student Death Latest Updates: ഹോസ്റ്റലിൻറെ നടുവിൽ പരസ്യ വിചാരണ നടത്തി. ബെൽറ്റും വയറുമാണ് തല്ലാൻ ഉപയോഗിച്ചത്. മറ്റുള്ളവരുടെ മുൻപിൽ നല്ലവരാണെന്ന് അഭിനയിച്ചവന്മാർ കഴുകന്മാരേക്കാൾ മോശമാണ്

Written by - Zee Malayalam News Desk | Last Updated : Mar 3, 2024, 09:56 AM IST
  • 24 ന്യൂസാണ് പെൺകുട്ടിയുടെ ശബ്ദരേഖ പുറത്തു വിട്ടത്
  • പട്ടിയെ തല്ലുന്നത് പോലെയാണ് സിദ്ധാർഥനെ തല്ലിയത്
  • കേസിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്
Wayanad Student Death: വരുന്നുവരും പോകുന്നവരും പട്ടിയെ പോലെ തല്ലി; സിദ്ധാർഥൻറെ മരണത്തിൽ വിദ്യാർഥിനി

വയനാട്: വരുന്നവരും പോകുന്നവരും സിദ്ധാർഥനെ പട്ടിയെ തല്ലുന്നത് പോലെ തല്ലിയെന്നും വളരെ ക്രൂരമായാണ് ഉപദ്രവിച്ചതെന്നും കോളേജിലെ വിദ്യാർഥിനി. ഭയം കൊണ്ടാണ് താനിത് പുറത്ത് പറയാത്തതെന്നും വിദ്യാർഥിനി പറയുന്നു. 24 ന്യൂസാണ് പെൺകുട്ടിയുടെ ശബ്ദരേഖ പുറത്തു വിട്ടത്. പട്ടിയെ തല്ലുന്നത് പോലെയാണ് സിദ്ധാർഥനെ തല്ലിയത്.

ഹോസ്റ്റലിൻറെ നടുവിൽ പരസ്യ വിചാരണ നടത്തി. ബെൽറ്റും വയറുമാണ് തല്ലാൻ ഉപയോഗിച്ചത്. മറ്റുള്ളവരുടെ മുൻപിൽ നല്ലവരാണെന്ന് അഭിനയിച്ചവന്മാർ കഴുകന്മാരേക്കാൾ മോശമാണെന്നും. ജീവനിൽ ഭയമുള്ളതുകൊണ്ട് മാത്രമാണ് ഒന്നും പുറത്തുപറയാത്തതെന്നും വിദ്യാർത്ഥിനി ശബ്ദരേഖയിൽ വ്യക്തമാക്കുന്നു. അതേസമയം ശനിയാഴ്ചയോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായിരിക്കുകയാണ്. കേസിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. 

വാർഡൻ അല്ല ഹോസ്റ്റലിൽ താമസിക്കേണ്ടത്- ഡീൻ

സിദ്ധാ‍ർഥന്റെ മരണത്തിൽ കൂടുതൽ വിവരങ്ങളുമായി പൂക്കോട് വെറ്റിനറി സർവ്വകലാശാല ഡീൻ എംകെ നാരായണൻ. സിദ്ധാർഥൻ മരിച്ച നിലയിൽ കാണപ്പെട്ട ഹോസ്റ്റലിൽ വാ‍ർഡൻ ഇല്ലാത്തത് സംബന്ധിച്ച വിശദീകരണം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ. ഹോസ്റ്റലിൽ താമസിക്കേണ്ടത് റസിഡൻ്റ് ട്യൂട്ടറാണ്. റസിഡൻ്റ് ട്യൂട്ടർ സ്ഥാനത്ത് സർവകലാശാല ആളെ വെച്ചിട്ടില്ല. എല്ലാ ദിവസവും പോയി ഹോസ്റ്റലിലെ കാര്യങ്ങൾ അന്വേഷിക്കലല്ല ഡീനിൻ്റെ പണിയെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും എം കെ നാരായണൻ വ്യക്തമാക്കി.  അതേസമയം വിവരമറിഞ്ഞ് 10 മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തിയെന്നും സിദ്ധാർഥിൻ്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയും ബന്ധുക്കളെ അറിയിക്കുകയും ചെയ്തതായി ഡീൻ വ്യക്തമാക്കി.

കേസിൽ 18 പ്രതികൾ

സംഭവം നടന്ന് 13 ദിവസം പിന്നിടുമ്പോഴാണ് മുഴുവൻ പ്രതികളെയും പോലീസ് പിടികൂടിയത്. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ ഉൾപ്പടെയുള്ളവരാണ് പിടിയിലായത്. സിദ്ധാർത്ഥൻ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കേസിലെ പ്രധാന പ്രതികളായ സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഫെബ്രുവരി 18ന് ആണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News