Rahul Gandhi: രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; 9 വീടുകളുടെ താക്കോൽ കൈമാറും

Rahul Gandhi Kerala Visit: ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി.  പരിപാടിയിൽ പങ്കെടുക്കാൻ കാൽ ലക്ഷത്തോളം പ്രവർത്തകരെത്തും എന്നാണ് റിപ്പോർട്ട് പരിപാടി സംഘടിപ്പിക്കുന്നത് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 12, 2023, 08:22 AM IST
  • രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ
  • ണ്ടു ദിവസത്തെ സന്ദർശനത്തിനാണ് എത്തുന്നത്
  • രാഹുലിന് ആവേശോജ്വലമായ സ്വീകരണമാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്
Rahul Gandhi: രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; 9 വീടുകളുടെ താക്കോൽ കൈമാറും

കൽപ്പറ്റ: എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് എത്തുന്നത്.  എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം ആദ്യമായി സ്വന്തം മണ്ഡലത്തിലെത്തുന്ന രാഹുലിന് ആവേശോജ്വലമായ സ്വീകരണമാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്.

Also Read: Rahul Gandhi: രാഹുൽ ​ഗാന്ധിയോട് ഈ നടിമാർക്ക് പ്രണയം; ഡേറ്റിങിനും വിവാഹത്തിനും തയ്യാർ

ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി.  പരിപാടിയിൽ പങ്കെടുക്കാൻ കാൽ ലക്ഷത്തോളം പ്രവർത്തകരെത്തും എന്നാണ് റിപ്പോർട്ട്.  പരിപാടി സംഘടിപ്പിക്കുന്നത് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ്.  ചടങ്ങിനോട് അനുബന്ധിച്ചു  എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 9 വീടുകളുടെ താക്കോൽ ദാനവും രാഹുൽ ഗാന്ധി നിർവഹിക്കും.  

Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ശനിയുടെ പ്രിയ രാശിക്കാർ!

കൽപ്പറ്റയിൽ വൻ സ്വീകരണത്തിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. എഐസിസി , കെപിസിസി നേതാക്കളെല്ലാം ഇന്ന് കൽപ്പറ്റയിലെത്തും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികൾ.  മാന്തവാടിയിൽ രാവിലെ 11 ന് നല്ലൂർനാട് അംബേദ്ക്കർ മെമ്മോറിയൽ കാൻസർ സെന്ററിന്റെ എച്ച്ട്ടോ കണക്ഷന്റെ ഉദ്‌ഘാടനം രാഹുൽ നിർവഹിക്കും ശേഷം വൈകുന്നം ആറരയോടെ കോടഞ്ചേരിയിലെ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും നിർവഹിക്കും. അതിനു ശേഷമായിരിക്കും രാഹുലിന്റെ മടക്കം. ഇതിനിടയിൽ പുതുപ്പള്ളിയിലേക്ക് രാഹുലിൻ്റെ സർപ്രൈസ് എൻട്രി ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News