കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി എയര്‍ടെല്‍ രംഗത്ത്. ഇതിനായി വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.
Also Read: വയനാടിനൊപ്പം; ആസിഫ് അലി-സുരാജ് വെഞ്ഞാറമൂട് ചിത്രം അഡിയോസ് അമിഗോ റിലീസ് മാറ്റി
ഈ ഓഫർ ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ബാധകമാണ്. ഒപ്പം പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാന്‍ താമസിക്കുന്നവർക്കും ഇളവ് നല്‍കിയിട്ടുണ്ട്.ഇതിനുപുറമേ കേരളത്തിലെ 52 റീട്ടെയില്‍ സ്റ്റോറുകളില്‍ കളക്ഷന്‍ സെന്ററുകളും ആരംഭിച്ചു. ഇവിടെ സഹായ സന്നദ്ധരായവര്‍ക്ക് ദുരിതബാധിതര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുമെന്നും ഇവ തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.
Also Read: ശനിയുടെ ചലന മാറ്റം നൽകും അടിപൊളി രാജയോഗം; ഇവർക്കിനി സമ്പത്തിൽ ആറാടാം!
വയനാട് ഉരുള്‍പൊട്ടലില്‍ മരണം 276 ആയിട്ടുണ്ട്. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയമുണ്ട്. മൂന്നാം ദിനമായ ഇന്ന് രാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.