Wayanad landslide: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും; ദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് വയനാട് കളക്ടര്‍

Wayanad landslide kit distribution: കിറ്റിലെ വസ്തുക്കളുടെ ​ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് വിതരണം നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടത്.

Written by - Zee Malayalam News Desk | Last Updated : Nov 9, 2024, 07:31 PM IST
  • ഭക്ഷ്യവസ്തുക്കളുടെ ​ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി കിറ്റ് വിതരണം നടത്താവൂവെന്ന് നിർദേശം നൽകി
  • കിറ്റിൽ ലഭിച്ച സോയാബീൻ കഴിച്ച മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതി ഉയർന്നിരുന്നു
Wayanad landslide: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും; ദുരന്തബാധിതര്‍ക്കുള്ള കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് വയനാട് കളക്ടര്‍

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. കിറ്റ് വിതരണം നിർത്തിവയ്ക്കാൻ മേപ്പാടി പഞ്ചായത്തിന് നിർദേശം നൽകി. കിറ്റിലെ വസ്തുക്കളുടെ ​ഗുണനിലവാരം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.

കിറ്റിൽ നൽകുന്ന ഭക്ഷ്യവസ്തുക്കൾ വിശദമായി പരിശോധിക്കണമെന്ന് മേപ്പാടി പഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടർ നിർദേശം നൽകി. പഴകിയ ഭക്ഷ്യവസ്തുക്കളാണ് റവന്യൂ വകുപ്പ് നൽകിയതെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ഭക്ഷ്യവസ്തുക്കളുടെ ​ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി കിറ്റ് വിതരണം നടത്താവൂവെന്ന് നിർദേശം നൽകിയിരിക്കുന്നത്.

ALSO READ: ദുരന്തത്തിന് മേലെ ദുരിതം; ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ

ശേഷിക്കുന്ന കിറ്റുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. സ്റ്റോക്കിലുള്ള സാധനങ്ങളും എത്രയും വേ​ഗം പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം ലഭിച്ചിരുന്നു. കിറ്റിൽ ലഭിച്ച സോയാബീൻ കഴിച്ച മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതി ഉയർന്നിരുന്നു.

വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഒരു കുട്ടിയെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് ഭരണസമിതിയാണ് വിഷയത്തിന് ഉത്തരവാദികളെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. പുഴുവരിച്ച അരിയാണ് ദുരന്തബാധിതർക്ക് നൽകിയതെന്ന് വ്യാപക പരാതി ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News