Vishu Bumper: ആ ഭാഗ്യവാൻ ആരെന്ന് ഇനിയും അറിയില്ല, ഉടമയെ കാത്ത് ജസീന്തയും രംഗനും

ലോട്ടറി അടിച്ചതെന്ന് അവകാശപ്പെട്ട് രണ്ട് പേരാണ് ഇതുവരെ ബന്ധപ്പെട്ടിട്ടുള്ളത്

Written by - രജീഷ് നരിക്കുനി | Last Updated : May 27, 2022, 03:31 PM IST
  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ മാത്രമാണ് ടിക്കറ്റ് വിറ്റതെന്നകാര്യം മാത്രം ഉറപ്പാണ്
  • കൊല്ലം കുണ്ടറയിൽ നിന്ന് എത്തിയ യുവാക്കൾക്ക് വിറ്റ ടിക്കറ്റിനാണോ ബംബർ എന്ന സംശയും ഇവർക്കുണ്ട്
  • ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും ഇരുവരും പറയുന്നു
Vishu Bumper: ആ ഭാഗ്യവാൻ ആരെന്ന് ഇനിയും അറിയില്ല, ഉടമയെ കാത്ത് ജസീന്തയും രംഗനും

തിരുവനന്തപുരം: വിഷു ബംബർ അടിച്ച 10 കോടിയുടെ ലോട്ടറി ഇനിയെങ്കിലും ഹാജറാക്കമെന്നാണെന്നാണ്  ലോട്ടറിവിറ്റ എജന്റായ ജെസീന്തയ്ക്കും രംഗനും പറയാനുള്ളത്. ബമ്പർ അടിച്ചവരെ കാണാൻ ആഗ്രഹമുണ്ട്. എന്നാൽ ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഇപ്പോഴും ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും ഇരുവരും പറയുന്നു. എന്നാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ മാത്രമാണ് ടിക്കറ്റ് വിറ്റതെന്നകാര്യം മാത്രം ഉറപ്പാണ്.

ലോട്ടറി അടിച്ചതെന്ന് അവകാശപ്പെട്ട് രണ്ട് പേരാണ് ഇതുവരെ ബന്ധപ്പെട്ടിട്ടുള്ളത്. അതിൽ ഒന്ന് പൂജപ്പുരയിലെ ഒരു പ്രവാസിയാണ്. രണ്ട് ദിവസം മുമ്പായിരുന്നു ഇവരെ ബന്ധപ്പെട്ടത്. പൂജപ്പുര സ്വദേശികള്‍ക്ക് ഈ ഏജന്റുമാർ  ടിക്കറ്റ് വിൽക്കുകയും ചെയ്തിട്ടുണ്ട്. ടിക്കറ്റ് കാണൻ ഇല്ലെന്നും തിരഞ്ഞ് കൊണ്ടിരിക്കുകയാണെന്നുമായിരുന്നു അന്വേഷിച്ചുവന്നവർ രംഗനോട് പറഞ്ഞത്. എന്നാൽ ഇക്കര്യത്തിൽ ഉറപ്പില്ലെന്നും രംഗൻ വ്യക്തമാക്കുന്നു.

കൊല്ലം കുണ്ടറയിൽ നിന്ന് എത്തിയ യുവാക്കൾക്ക് വിറ്റ ടിക്കറ്റിനാണോ ബമ്പർ എന്ന സംശയും ഇവർക്കുണ്ട്. ബന്ധുവിനെ എയർപ്പോർട്ടിൽ നിന്ന് കൂട്ടികൊണ്ട് പോകാൻ വേണ്ടിയായിരുന്നു ഇവര്‍ വന്നത്. അടിച്ചാൽ ബൻസുമായി വരാൻ എന്നു തമാശ പറഞ്ഞാണ് ടിക്കറ്റ് എടുത്തതെന്നും രംഗൻ ഓർത്തെടുക്കുന്നുണ്ട്. ബമ്പർ അടിച്ചത് ആർക്കാണെങ്ങിലും ടിക്കറ്റ് ഉടൻ സമർപ്പിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

പുലർച്ചെ 1 മണിമുതൽ രാവിലെ വരെയാണ് ഇവര്‍ എയര്‍പോർട്ടിൽ ടിക്കറ്റ് വിൽക്കാറ്. ആ സമയത്ത് ടിക്കറ്റ് എടുത്തവർക്കാണ് സമ്മാനം എന്നതിൽ ഇവർക്ക് സംശയമില്ല. നറുക്കെടുപ്പ് കഴിഞ്ഞ് 5  ദിവസം കഴിഞ്ഞിട്ടും ഇതുവരെ ഭാഗ്യവാൻ ആരാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. എയർപ്പെട്ടിൽ എത്തുന്ന മലയാളികൾക്ക് തമിഴ്നാട്ടുകാർക്കും ഇവർ ടിക്കറ്റ് വിറ്റിട്ടുണ്ട്.

ഉറങ്ങികിടക്കുന്ന സമയത്താണ് വിറ്റലോട്ടറിയ്ക്ക് ഒന്നാം സമ്മാനം ഉണ്ടെന്നകാര്യം ഇരുവരും അറിയുന്നത്. മകൻ വിളിച്ചു പറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ലോട്ടറി വിറ്റതിന്റെ രേഖകൾ പരിശോധിച്ചപ്പോളാണ് വിശ്വാസമായതെന്നും ഇരുവരും പറയുന്നു. ബമ്പറിലൂടെ വലിയ തുക കമ്മീഷനായി ഇവര്‍ക്ക് ലഭിക്കുമെങ്കിലും ലോട്ടറിൽ വിൽപ്പന തുടർന്ന് കൊണ്ട് പോകാനാണ് ഇവരുവർക്കും താൽപര്യം. നടന്നു വില്പ്പന നടത്തുന്നതിന് പകരം ഒരു ഒരു കടയിലേക്ക് കച്ചവടം മാറ്റമെന്നാണ് ഇരുവരുടെയും ആഗ്രഹം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News