Viral Video : റോഡിലിറങ്ങിയ കടുവയെ കുത്താനോടിച്ച് കാള; വീഡിയോ വൈറൽ

Viral Tiger BUll Fight Video : കാള കുത്താനൊരുങ്ങി പാഞ്ഞടുത്തപ്പോൾ പൂച്ചയെ പോലെ തിരിഞ്ഞോടി അനങ്ങാതിരിക്കുന്ന പരാക്രമിയായ കടുവ ചിരിയുണർത്തുന്ന കാഴ്ച്ച കൂടിയാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 1, 2022, 12:30 PM IST
  • കേരള കർണ്ണാട അതിർത്തിയോട് ചേർന്നുള്ള നാഗർഹോള വന്യജീവി സങ്കേതത്തിന് സമീപ പ്രദേശത്ത് നിന്നുള്ള വീഡിയോയാണിത്.
  • കാള കുത്താനൊരുങ്ങി പാഞ്ഞടുത്തപ്പോൾ പൂച്ചയെ പോലെ തിരിഞ്ഞോടി അനങ്ങാതിരിക്കുന്ന പരാക്രമിയായ കടുവ ചിരിയുണർത്തുന്ന കാഴ്ച്ച കൂടിയാണ്.
  • ഈ വഴി സഞ്ചരിച്ച കാർ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്
Viral Video : റോഡിലിറങ്ങിയ കടുവയെ കുത്താനോടിച്ച് കാള; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾക്ക് വളരെയധികം ആരാധകരുണ്ട്. ഇപ്പോൾ ഒരു കടുവയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ആളുകൾക്ക് വിവാഹങ്ങളുടെ വീഡിയോകളും, മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ആളുകൾക്ക് വളരെയധികം ഇഷ്ടമാണ്. വിവാഹ വേദികളിലെ സന്തോഷവും, കുസൃതികളും, ഡാൻസുമൊക്കെയാണ് വിവാഹ വീഡിയോകളോടുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കുന്നത്. അതേസമയം മൃഗങ്ങളുടെ ജീവിതവും അവർ ഓരോ സന്ദർഭങ്ങളോടും പ്രതികരിക്കുന്ന രീതിയും ഒക്കെ മനസിലാക്കാനുള്ള താത്പര്യമാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള ആളുകളുടെ ഇഷ്ട്ടം വർധിപ്പിക്കുന്നത്.  ഇപ്പോൾ വയനാട്ടിൽ കാട്ടിൽ നിന്ന് റോഡിൽ ഇറങ്ങിയ കടുവയെ കുത്താൻ ഓടിക്കുന്ന ഒരു കാളയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ വീഡിയോ ആളുകളെ ഒരേസമയം അതിശയിപ്പിക്കുകയും പൊട്ടിചിരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

പൂച്ചയും പുള്ളിപ്പുലിയും ജാഗ്വാറുമൊക്കെയുള്ള മാർജ്ജാര കുടുംബത്തിലെ ശക്തന്മാരാണ് കടുവകൾ. കടുവകൾ അതിബുദ്ധിമാന്മാരായ ഇരപിടിയന്മാരാണ്.  നല്ല ആരോഗ്യമുള്ള ഒരു ആൺ കടുവക്ക് ഏറ്റവും കുറഞ്ഞത് 200 കിലോ എങ്കിലും ഭാരം ഉണ്ടായിരിക്കും. പെൺകടുവകളുടെ പരമാവധി ഭാരം 180 കിലോയാണ്. അഞ്ച് മീറ്റർ വരെ ഉയരത്തിൽ ചാടാൻ ഇവക്ക് കഴിവുണ്ട്.  പരമാവധി 110 ദിവസമാണ് കടുവകളുടെ ഗർഭകാലം.ഒരു പ്രസവത്തിൽ നാല് കുട്ടികൾ വരെയും ഉണ്ടാവും.  കടുവകൾ കാട്ടിൽ ജീവിക്കുന്ന മൃഗങ്ങൾ ആണെങ്കിലും, പലപ്പോഴും അവ നാട്ടിലേക്കിറങ്ങാറുണ്ട്. അത്തരത്തിൽ നിരവധി തവണ കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടുള്ള സ്ഥലമാണ് വയനാട്. ഇപ്പോൾ ഇത്തരത്തിൽ നാട്ടിലേക്കിറങ്ങിയ കടുവ ഒരു കാളയെ പേടിച്ച് തിരിച്ച് കാട്ടിലേക്ക് ഓടുകയാണ്. സാധാരണയായി വനത്തിൽ കടുവകൾ കാട്ടുപോത്തുകളെ ആക്രമിക്കാറുണ്ട്. എന്നാൽ അതിശക്തനായ കടുവ ഒരു കാളയെ കണ്ട് ഓടുന്നത് കണ്ട് ആളുകൾ അതിശയപ്പെട്ടിരിക്കുകയാണ്.

ALSO READ: Viral Video : ഇണക്കവും കുറച്ച് പിണക്കവുമായി കടുവകളുടെ പ്രണയം; വീഡിയോ വൈറൽ

 

കേരള കർണ്ണാട അതിർത്തിയോട് ചേർന്നുള്ള നാഗർഹോള വന്യജീവി സങ്കേതത്തിന് സമീപ പ്രദേശത്ത് നിന്നുള്ള വീഡിയോയാണിത്. വന്യജീവി സങ്കേതത്തിൽ നിന്ന് റോഡിലിറങ്ങിയ കടുവയെ കാള കുത്താൻ ഓടിക്കുകയാണ് വീഡിയോയിൽ. കാള കുത്താനൊരുങ്ങി പാഞ്ഞടുത്തപ്പോൾ പൂച്ചയെ പോലെ തിരിഞ്ഞോടി അനങ്ങാതിരിക്കുന്ന പരാക്രമിയായ കടുവ ചിരിയുണർത്തുന്ന കാഴ്ച്ച കൂടിയാണ്. മൈസൂർ ദേശീയപാതയിലാണ് സംഭവം. ബന്ദിപ്പൂർ ടൈഗർ റിസർവിൽപ്പെട്ട ധാരളം കടുവ സാന്നിധ്യമുള്ള  മേഖലയാണിത്. ഈ വഴി സഞ്ചരിച്ച കാർ യാത്രികരാണ് ദൃശ്യങ്ങൾ പകർത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News