ഡ്രൈവറില്ലാതെ ഒരു ബസ് ഓടിയാൽ എന്തായിരിക്കും അവസ്ഥ? അതിൽ ആൾക്കാരും ഉണ്ടെങ്കിലോ? എറണാകുളത്ത് ഡ്രൈവറില്ലാതെ ഒരു സ്കൂൾ ബസ് ഇറക്കത്തിലേക്ക് നീങ്ങിയപ്പോൾ രക്ഷകനായത് ഒരു അഞ്ചാം ക്ലാസുകാരനാണ്. മറ്റ് കുട്ടികൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നപ്പോൾ തന്റെ സഹപാഠികൾക്കും മറ്റുള്ളവർക്കും രക്ഷകനാകുകയായിരുന്നു ആദിത്യൻ രാജേഷ്. ശ്രീമൂലനഗരം അകവൂർ സ്കൂളിലെ വിദ്യാർഥിയാണ് ആദിത്യൻ.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. വിദ്യാർഥികൾ നിർത്തിയിട്ടിരുന്ന ബസിൽ കയറിയപ്പോഴാണ് സംഭവം. ഇറക്കമുള്ള ഭാഗത്തായിരുന്നു ബസ് പാക്ക് ചെയ്തിരുന്നത്. വിദ്യാർഥികൾ ബസിൽ കയറിയതിന് പിന്നാലെ ബസ് തനിയെ നീങ്ങാൻ തുടങ്ങി. ഇത് കണ്ട് കുട്ടികൾ നിലവിളിച്ചു. ചിലർ വണ്ടിയിൽ നിന്ന് ചാടിയിറങ്ങുകയും ചെയ്തു.
വണ്ടിയുടെ വേഗത കൂടിയതോടെ ആദിത്യൻ പിന്നെ ഒന്നും നോക്കിയില്ല. ഡ്രൈവറുടെ സീറ്റിൽ ചാടിക്കയറി ബ്രേക്ക് ചവിട്ടി വണ്ടി നിർത്തി. സമൂഹ മാധ്യമങ്ങളിൽ ഇത് ശ്രദ്ധ നേടിയതോടെയാണ് ആദിത്യന്റെ രക്ഷാപ്രവർത്തനം കൂടുതൽ പേർ അറിഞ്ഞത്. ഇതോടെ ആദിത്യനെ തേടി അഭിനന്ദപ്രവാഹമാണ് എത്തുന്നത്.
അമ്മാവന്റെ കൂടെ ടോറസില്‍ യാത്ര ചെയ്തിട്ടുണ്ട്. വണ്ടിയുടെ ആക്‌സിലറേറ്ററും ബ്രേക്കും ഏതെന്ന് തിരിച്ചറിയാമായിരുന്നതിനാൽ അപകടം കണ്ട ഉടനെ ഇടപെടാനായി. ശ്രീഭൂതപുരം വാരിശ്ശേരി രാജേഷിന്റെയും മീരയുടേയും മകനാണ് ആദിത്യൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...