ഇരുപത് സെൻറ് ഭൂമി നിര്‍ധനരായ മൂന്ന് പേര്‍ക്ക്; പണി തുടങ്ങുമ്പോള്‍ ഒരുലക്ഷം രൂപ കൂടി, മാതൃകയാണ് ഈ കുടുംബം

ഒരു സെന്റ് ഭൂമിയുടെ പേരില്‍ പോലും അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്ന കാലത്താണ് ജമീലബീവിയും മക്കളും ദാനദര്‍മത്തിന്റെ ഉദാത്ത മാതൃക സമൂഹത്തിന് കാട്ടിതരുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 19, 2023, 11:38 AM IST
  • ഭര്‍ത്താവ് മരിച്ചതിന്റെ ഒന്നാം ചരമവാര്‍ഷികത്തിലാണ് സമൂഹത്തിന് മാതൃകയാകുന്ന പ്രവൃത്തി ജമീലബീവിയും മക്കളും ചെയ്തത്
  • ഇരുപത്തിയഞ്ച് സെന്റ് ഭൂമിയില്‍ ഇരുപത് സെന്റ് സ്ഥലമാണ് ഇപ്പോള്‍ മൂന്ന് പേര്‍ക്കായി നല്‍കിയത്
  • വീട് പണി തുടങ്ങുമ്പോള്‍ ഒരോലക്ഷം രൂപ വീതം നൽകും
ഇരുപത് സെൻറ് ഭൂമി നിര്‍ധനരായ മൂന്ന് പേര്‍ക്ക്; പണി തുടങ്ങുമ്പോള്‍ ഒരുലക്ഷം രൂപ കൂടി, മാതൃകയാണ് ഈ കുടുംബം

തിരുവനന്തപുരം: ലക്ഷങ്ങള്‍ വിലവരുന്ന ഇരുപത് സെന്റ് ഭൂമി നിര്‍ധനരായ മൂന്ന് പേര്‍ക്ക് ദാനം ചെയ്ത് തിരുവനന്തപുരം വാവറ അമ്പലം സ്വദേശിനിയായ ജമീല ബീവിയും മക്കളും. ജമീല ബീവിയുടെ ഭര്‍ത്താവിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഭൂമി ദാനം ചെയ്തത്. വീട് പണി തുടങ്ങുമ്പോള്‍ ഒരോലക്ഷം രൂപ വീതം നല്‍കുമെന്ന് ജമീല ബീവി പറഞ്ഞു.

ഒരു സെന്റ് ഭൂമിയുടെ പേരില്‍ പോലും അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്ന കാലത്താണ് ജമീലബീവിയും മക്കളും ദാനദര്‍മത്തിന്റെ ഉദാത്ത മാതൃക സമൂഹത്തിന് കാട്ടിതരുന്നത്. ലക്ഷങ്ങള്‍ വില വരുന്ന ഇരുപത് സെന്റ് ഭൂമി മൂന്ന് പേര്‍ക്കായി ജമീലയും മക്കളും ദാനം ചെയ്തു. ജമീല ബീവിയുടെ ഭര്‍ത്താല് സജീദ് മന്‍സിലില്‍ കബീര്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പത്തൊന്‍പതിന് മരിച്ചു. 

ഭര്‍ത്താവ് മരിച്ചതിന്റെ ഒന്നാം ചരമവാര്‍ഷികത്തിലാണ് സമൂഹത്തിന് മാതൃകയാകുന്ന പ്രവൃത്തി ജമീലബീവിയും മക്കളും ചെയ്തത്. ചാല സ്വദേശിനിയായ റിനു സുരേന്ദ്രന്‍, പോത്തന്‍കോട് സ്വദേശിനി ഷൈനി, പേരൂര്‍ക്കട സ്വദേശിനി സബീന എന്നിവര്‍ക്കാണ് ഭൂമി നല്‍കിയത്. വീട് പണി തുടങ്ങിയാല്‍ ഓരോ ലക്ഷം രൂപവീതം നല്‍കും.

ഇരുപത്തിയഞ്ച് സെന്റ് ഭൂമിയില്‍ ഇരുപത് സെന്റ് സ്ഥലമാണ് ഇപ്പോള്‍ മൂന്ന് പേര്‍ക്കായി നല്‍കിയത്. മരിക്കും മുൻപ് അഞ്ചുസെൻറ് ഭൂമി കബീർ തന്നെ മഞ്ഞമല സ്വദേശി നൂറുദ്ദീന് ദാനം ചെയ്തിരുന്നു. ഉറ്റവരിലൂടെ കബീറിന്റെ നന്മ തുടരുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News