തിരുവനന്തപുരം: ഇന്ന് വിജയദശമി. ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. പുലര്‍ച്ചെ മുതല്‍ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭത്തിനായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ നാല് മണി മുതൽ തന്നെ എഴുത്തിനിരുത്തൽ ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിൽ സരസ്വതി മണ്ഡപത്തിന് സമീപത്താണ് എഴുത്തിനിരുത്തുന്നത്. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂർ തുഞ്ചൻ പറമ്പിലും നൂറ് കണക്കിന് കുഞ്ഞുങ്ങൾ വിദ്യാരംഭം കുറിയ്ക്കും. നവരാത്രി പൂജയുടെ പത്താംനാളിലാണ് വിജയദശമി ആഘോഷിക്കുന്നത്. വിജയദശമിനാളിലാണ് പൂജയെടുപ്പും വിദ്യാരംഭവും നടത്തുന്നത്.
കോട്ടയം പനച്ചിക്കാട് ഭക്ഷിണ മൂകാംബിയിൽ വിദ്യാരംഭ ചടങ്ങുകൾ വെളുപ്പിനെ ആരംഭിച്ചു. രണ്ടു മണിയോടെ പ്രത്യേക പൂജകൾ ആരംഭിച്ചു പൂജയെടുപ്പിന് ശേഷം നാലുമണിക്ക് വിദ്യാരംഭത്തിന് തുടക്കം കുറിച്ചു. വിദ്യാ മണ്ഡപത്തിൽ ആചാര്യൻമാർ കുട്ടികളെ എഴുത്തിനിരുത്തി. വെളുപ്പിനെ മുതൽ വിദ്യാരംഭത്തിനും ദർശനത്തിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. വിഷ്ണു ക്ഷേത്രത്തിലും സരസ്വതി നടയിലും തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കലാമണ്ഡപത്തിൽ കലാകാരൻമാരുടെ സംഗീതോപാസനയും നടന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...