തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മതവിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്തത് തിരഞ്ഞെടുപ്പ് നാടകമാണെന്ന് സതീശൻ പറഞ്ഞു. വര്‍ഗീയത തടയാന്‍ കഴിയാത്ത സര്‍ക്കാരാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അതേസമയം സില്‍വര്‍ലൈന്‍ പദ്ധതി നടക്കില്ലെന്നിം കല്ലിട്ടാല്‍ പിഴുതുമാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തമാസം ശമ്പളം കൊടുക്കാൻ കഴിയാത്ത സർക്കാരാണ് കെ റെയിൽ നടപ്പാക്കുമെന്ന് പറയുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന പിസി ജോർജിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി അപേക്ഷ തള്ളിയത്. അതേസമയം സെഷൻസ് കോടതി ഉത്തരവിനെതിരെ പിസി ജോർജ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.
Also Read: വെണ്ണല വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നീക്കം
തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നായിരുന്നു പിസി ജോർജിന്റെ നിലപാട്. എന്നാൽ കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്നായിരുന്നു സർക്കാർ നിലപാട് എടുത്തത്. ഇതേ കുറ്റം ഇനി ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
പാലാരിവട്ടം വെണ്ണലയില്‍ ഒരു ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് പിസി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. വെണ്ണലയിലെ വിവാദ പ്രസംഗത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലും പിസി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ കേസെടുത്തെങ്കിലും അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ആ കേസിന്റെ ജാമ്യത്തില്‍ നില്‍ക്കെയാണ് സമാനമായ രീതിയില്‍ അദ്ദേഹം വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...