Vande Bharat Second Trial Run: വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.20ന് യാത്ര പുറപ്പെട്ടു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് രണ്ടാംഘട്ടത്തിൽ ട്രയല്‍ റണ്‍ നടക്കുക. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നാണ് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടത്.
ഇന്നലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടിയ കാര്യം അറിയിച്ചത്. വന്ദേഭാരത് എക്‌സ്പ്രസിന്റെ കേരളത്തിലെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചിരുന്നു. വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10ന് പുറപ്പെടും. ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും. കാസര്‍ഗോഡേക്ക് സർവീസ് ദീർഘിപ്പിച്ചതിനാൽ പുതുക്കിയ സമയക്രമം പിന്നീട് പുറത്തിറക്കും.
ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 1,400 രൂപയാണ്. ഭക്ഷണത്തിനുള്ള തുക ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. തിരുവനന്തപുരത്ത് നിന്നും കണ്ണൂർ വരെയുള്ള ഇക്കോണമി വിഭാഗത്തിനാണ് 1400 രൂപ. എക്സിക്യൂട്ടീവ് ക്ലാസിന് 2,400 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം ഉൾപ്പെടെയാണ് 2400 രൂപ. രണ്ട് കോച്ചുകളിലായി 54 സീറ്റുകൾ വീതമാണ് എക്സിക്യൂട്ടീവ് ക്ലാസിൽ ഉണ്ടാകുക.
2x2 എന്ന മാതൃകയിലാകും സീറ്റിങ്. 78 സീറ്റുകൾ വീതം 12 ഇക്കോണമി ക്ലാസുകളും ഉണ്ടാകും. മുന്നിലെയും പിന്നിലെയും എഞ്ചിനോട് ചേർന്ന് 44 സീറ്റ് വീതമുള്ള രണ്ട് ഇക്കോണമി കോച്ചുകളും വന്ദേഭാരതിലുണ്ട്. 3x2 എന്ന ഘടനയിലാണ് ഇക്കോണമി ക്ലാസിലെ സീറ്റിങ് മാതൃക. ഏപ്രിൽ 25ന് ശേഷമുള്ള ടിക്കറ്റ് ബുക്കിങ് റെയിൽവേ ഉടൻ ആരംഭിച്ചേക്കും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...