Valentine's Day: ഓർമ്മകൾക്ക് വീഞ്ഞിന്‍റെ ലഹരി; പ്രായം തളർത്താത്ത പ്രണയകഥ

Valentines Day 2023: തിരുവനന്തപുരം ജഗതിയിലെ രാജേശ്വരി ഫൗണ്ടേഷൻ എന്ന പാലിയേറ്റീവ് കെയറിലെ അന്തേവാസികളായ ഏതാനും പേർ തങ്ങളുടെ ചെറുപ്പകാലത്തെ പ്രണയ വിശേഷങ്ങള്‍ സീ മലയാളം ന്യൂസിനോട് പങ്കുവച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 05:26 PM IST
  • ഇന്നത്തെപ്പോലെ പ്രണയിക്കാനും ബൈക്കിൽ ചുറ്റാനും സാധിക്കാത്ത നിരാശയായിരുന്നു ചിലരുടെ വാക്കുകളെങ്കിൽ മറ്റ് ചിലരുടെ വാക്കുകളിൽ പഴയകാല പ്രണയത്തിന്റെ നന്മകൾ നിഴലിച്ച് നിന്നു
  • സത്യനും പ്രേം നസീറും കത്തി നിന്ന മലയാള സിനിമയിലെ പഴയ പ്രണയഗാനം ഒരാൾ തന്റെ പൂർവ്വ കാമുകിയെ ഓർത്തുകൊണ്ട് പാടി
Valentine's Day: ഓർമ്മകൾക്ക് വീഞ്ഞിന്‍റെ ലഹരി; പ്രായം തളർത്താത്ത പ്രണയകഥ

ഇന്ന് ലോക പ്രണയ ദിനം. പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ല. പ്രായം എത്ര കഴിഞ്ഞാലും മനസ്സ് ചെറുപ്പമാണെങ്കിൽ എൺപതുകാരനും പതിനേഴുകാരന്റെ ചുറുചുറുക്ക് ഉണ്ടാകും. ഓർമ്മകൾക്ക് വീഞ്ഞിന്‍റെ ലഹരിയാണ്. പഴകും തോറും അതിന്റെ ലഹരിയും വർദ്ധിക്കും. തിരുവനന്തപുരം ജഗതിയിലെ രാജേശ്വരി ഫൗണ്ടേഷൻ എന്ന പാലിയേറ്റീവ് കെയറിലെ അന്തേവാസികളായ ഏതാനും പേർ തങ്ങളുടെ ചെറുപ്പകാലത്തെ പ്രണയ വിശേഷങ്ങള്‍ സീ മലയാളം ന്യൂസിനോട് പങ്കുവച്ചു.

ഇന്നത്തെപ്പോലെ പ്രണയിക്കാനും ബൈക്കിൽ ചുറ്റാനും സാധിക്കാത്ത നിരാശയായിരുന്നു ചിലരുടെ വാക്കുകളെങ്കിൽ മറ്റ് ചിലരുടെ വാക്കുകളിൽ പഴയകാല പ്രണയത്തിന്റെ നന്മകൾ നിഴലിച്ച് നിന്നു. സത്യനും പ്രേം നസീറും കത്തി നിന്ന മലയാള സിനിമയിലെ പഴയ പ്രണയഗാനം ഒരാൾ തന്റെ പൂർവ്വ കാമുകിയെ ഓർത്തുകൊണ്ട് പാടി. തന്‍റെ പിന്നാലെ നടന്ന പൂവാലന്മാരെ യാതൊരു ദാക്ഷണ്യവും ഇല്ലാതെ ഓട്ടിച്ച ചരിത്രം പറയാൻ ഒരു അമ്മൂമ്മ മറന്നില്ല. സീ മലയാളം ന്യൂസ് പ്രതിനിധി അജയ് സുധാ ബിജു തയ്യാറാക്കിയ റിപ്പോർട്ട് കാണാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News