Vaccine Shortage : സംസ്ഥാനത്ത് കനത്ത വാക്‌സിൻ ക്ഷാമം; 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ മുടങ്ങാൻ സാധ്യത

 വാക്‌സിൻ ക്ഷാമം മൂലം പല ജില്ലകളിലും വാക്‌സിനേഷൻ പൂർണമായും നിർത്തിവെക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. 

Written by - Zee Malayalam News Desk | Last Updated : Aug 10, 2021, 07:06 AM IST
  • വാക്‌സിൻ ക്ഷാമം മൂലം പല ജില്ലകളിലും വാക്‌സിനേഷൻ പൂർണമായും നിർത്തിവെക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്.
  • തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ വാക്‌സിൻ പൂർണമായും തീർന്നെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
  • അതെ സമയം വാക്‌സിൻ സ്റ്റോക്കുള്ള കേന്ദ്രങ്ങളിൽ വാക്‌സിൻ ഡോസുകൾ തീരുന്നത് വരെ വാക്‌സിനേഷൻ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
  • ഇനി ഈ മാസം പതിനൊന്നിനാണ് സംസഥാനത്തിന് വാക്‌സിൻ ലഭിക്കുക.
 Vaccine Shortage : സംസ്ഥാനത്ത് കനത്ത വാക്‌സിൻ ക്ഷാമം; 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ മുടങ്ങാൻ സാധ്യത

THiruvananthapuram : കേരളത്തിൽ കോവിഡ് വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്നു. വാക്‌സിൻ ക്ഷാമം മൂലം പല ജില്ലകളിലും വാക്‌സിനേഷൻ പൂർണമായും നിർത്തിവെക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ വാക്‌സിൻ പൂർണമായും തീർന്നെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഇനി ഈ മാസം പതിനൊന്നിനാണ് സംസഥാനത്തിന് വാക്‌സിൻ ലഭിക്കുക. വാക്‌സിൻ ക്ഷാമം മൂലം 2 ദിവസം വാക്‌സിനേഷൻ മുടങ്ങുന്ന സഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. അതെ സമയം വാക്‌സിൻ സ്റ്റോക്കുള്ള കേന്ദ്രങ്ങളിൽ വാക്‌സിൻ ഡോസുകൾ തീരുന്നത് വരെ വാക്‌സിനേഷൻ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: Covid Vaccine: വാക്‌സിന്‍ ക്ഷാമം,മുതിര്‍ന്ന പൗരന്മാര്‍ക്ക് 15നുള്ളില്‍ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി തീര്‍ക്കും

ഇന്നലെ മാത്രം സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം പേർക്ക് വാക്‌സിൻ നൽകിയതായി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വാക്‌സിന്‍ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. വളരെ കുറച്ച് വാക്‌സിന്‍ മാത്രമാണിനി സ്റ്റോക്കുള്ളത്. 

ALSO READ: Kerala covid update: ഇന്ന് 13,049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 105

ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞം വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ALSO READ:  Violence against Doctors : ഡോക്ടര്‍മാര്‍ക്കെതിരയുള്ള ആക്രമണങ്ങൾ വെച്ച് പൊറുപ്പിക്കില്ലെന്ന് ഐഎംഎ‍

വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷന്‍ യജ്ഞം നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കുക എന്നതാണ് ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News