Naval Ship Repair Yard Kochi: 230 അപ്രന്റിസ് ഒഴിവുകൾ; ഒക്ടോബർ ഒന്ന് വരെ അപേക്ഷകൾ അയക്കാം

ഒരു വർഷത്തെ പരിശീലനത്തിനാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 30, 2021, 01:28 PM IST
  • 21 വയസാണ് പ്രായപരിധി
  • 150 സെന്റിമീറ്റർ ഉയരവും 45 കിലോയിൽ കുറയാത്ത ഭാരവും ഉണ്ടായിരിക്കണം
  • അപ്രന്റിസ് ചട്ടപ്രകാരമാണ് സ്റ്റൈപൻഡ്
  • യോഗ്യതാപരീക്ഷയിലെ മാർക്ക്, എഴുത്തുപരീക്ഷ, ഓറൽ പരീക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്
Naval Ship Repair Yard Kochi: 230 അപ്രന്റിസ് ഒഴിവുകൾ; ഒക്ടോബർ ഒന്ന് വരെ അപേക്ഷകൾ അയക്കാം

കൊച്ചി: നേവൽ ബേസിന്റെ നേവൽ ഷിപ്പ് റിപ്പയർ യാർഡിലെ ട്രെയിനിങ് സ്കൂളിൽ 230 അപ്രന്റിസ് ഒഴിവുകൾ. ഒരു വർഷത്തെ പരിശീലനത്തിനാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 2022 ജനുവരിയിൽ ട്രെയിനിങ് (Training) ആരംഭിക്കും. സ്ത്രീകൾക്കും അപേക്ഷിക്കാം. ഒക്ടോബർ ഒന്നിന് മുൻപായാണ് അപേക്ഷകൾ അയക്കേണ്ടത്.

ഒഴിവുകൾ: കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് -സിഒപിഎ (20), ഇലക്ട്രീഷ്യൻ (18), മെക്കാനിക് ഡീസൽ (17), ഷിപ്റൈറ്റ്-വുഡ് (14), ഫിറ്റർ (13), ഷീറ്റ് മെറ്റൽ വർക്കർ (11), പെയ്ന്റർ-ജനറൽ (9), വെൽഡർ-ഗ്യാസ് ആൻഡ് ഇലക്ട്രിക് (8), ഫർണിച്ചർ ആൻഡ് കാബിനറ്റ് മേക്കർ (7), മെഷിനിസ്റ്റ് (6), ടർണർ (6), ഇലക്ട്രോപ്ലേറ്റർ (6), പ്ലംബർ (6), ഇലക്ട്രോണിക്സ് മെക്കാനിക് (5), മെക്കാനിക് മോട്ടോർ വെഹിക്കിൾ (5), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് (5), ഇലക്ട്രിക്കൽ വൈൻഡർ (5), മറൈൻ എൻജിൻ ഫിറ്റർ (5), ടെ‌യ്‌ലർ-ജനറൽ (5), മെക്കാനിക് റേഡിയോ ആൻ‍ഡ് റഡാർ എയർക്രാഫ്റ്റ് (5), മെക്കാനിക്- ഇൻസ്ട്രുമെന്റ് എയർക്രാഫ്റ്റ് (5).

ALSO READ: GATE 2022 പരീക്ഷയുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും; എങ്ങനെ അപേക്ഷിക്കാം?

ഇലക്ട്രീഷ്യൻ-എയർക്രാഫ്റ്റ് (5), ബുക് ബൈൻഡർ (4), ഷിപ്റൈറ്റ്- സ്റ്റീൽ (4), പൈപ് ഫിറ്റർ (4), ടിഐജി/എംഐജി വെൽഡർ (4), ഇൻസ്ട്രുമെന്റ് മെക്കാനിക് (3), റിഗർ (3), മെക്കാനിക് കമ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയ്ന്റനൻസ് (3), ഓപ്പറേറ്റർ മെറ്റീരിയൽ ഹാൻഡ്‌ലിങ് അറ്റ് റോ മെറ്റീരിയൽ ഹാൻഡ്‌ലിങ് പ്ലാന്റ് (3), പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് (3), കേബിൾ ജോയിന്റർ (2), സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (2), ഡ്രൈവർ കം മെക്കാനിക് ലൈറ്റ് മോട്ടർ വെഹിക്കിൾ (2), പെയിന്റർ-മറൈൻ (2), ഫൗൺട്രിമാൻ (1), മെക്കാനിക് മറൈൻ ഡീസൽ (1), ടൂൾ ആൻഡ് ഡൈ മേക്കർ-പ്രസ് ടൂൾസ്, ജിഗ്സ് ആൻഡ് ഫിക്ചേഴ്സ് (1), സിഎൻസി പ്രോഗ്രാമർ കം ഓപ്പറേറ്റർ (1), എൻഗ്രേവർ (1).

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, 65% മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഎ (പ്രൊവിഷനൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് പരിഗണിക്കും). മുൻപ് അപ്രന്റിസ് പരിശീലനം നേടിയവരും ഇപ്പോൾ പരിശീലനം നേടുന്നവരും അപേക്ഷിക്കേണ്ട. പ്രായപരിധി: 21 വയസ്സ്. അർഹരായവർക്ക് ഇളവ്. ശാരീരികയോഗ്യത: ഉയരം 150 സെ.മീ., തൂക്കം 45 കിലോയിൽ കുറയരുത്. നെഞ്ചളവ്-കുറഞ്ഞത് 5 സെ.മീ. വികാസം. കാഴ്ചശക്തി: 6/6-6/9 (കണ്ണടയോടു കൂടി). സ്റ്റൈപൻഡ് അപ്രന്റിസ് ചട്ടപ്രകാരം. യോഗ്യതാപരീക്ഷയിലെ മാർക്ക്, എഴുത്തുപരീക്ഷ, ഓറൽ പരീക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News