Silver Line Project, സംസ്ഥാന സർക്കാരിന്‍റെ സമീപനം ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം വിമാനത്താവള വികസനത്തിന് എതിര് നിൽക്കുന്ന സർക്കാർ 34000 കോടി രൂപയുടെ കടമെടുത്ത് പുതിയ റെയിൽവേ ലൈൻ ഉണ്ടാക്കുന്നതിലെ ഉദ്ദേശ ശുദ്ധി സംശയിക്കണമെന്ന് മന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 11:13 PM IST
  • നിലവിലെ പാതയിൽ മാറ്റം വരുത്തിയാൽ അതിവേഗ തീവണ്ടികളുടെ സർവ്വീസ് നടത്താൻ കഴിയുമെന്നാണ് റെയിൽവേ ബോർഡ് വ്യക്തമാക്കുന്നത്.
  • ഈ സാഹചര്യത്തിൽ 34000 കോടി പുതിയ പദ്ധതിക്ക് എന്തിന് ചിലവഴിക്കുന്നു എന്ന ചോദ്യം ഉയരുന്നുവെന്ന് മന്ത്രി പറഞ്ഞു.
  • വൻ പദ്ധതിക്ക് പരിസ്ഥിതി, സാമൂഹ്യ ആഘാത പഠനങ്ങൾ നടത്തേണ്ടതാണ്.
  • 34000 കോടി വിദേശ വായ്പ എങ്ങിനെ തിരിച്ചടക്കും എന്നത് സംബന്ധിച്ച് കൃത്യമായ ധാരണ സർക്കാരിനുണ്ടോ എന്നും മന്ത്രി ചോദിച്ചു.
Silver Line Project, സംസ്ഥാന സർക്കാരിന്‍റെ സമീപനം ദുരൂഹമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം : സിൽവർ ലൈൻ റെയിൽ പദ്ധതി (Silver Line Project) സംബന്ധിച്ച് സംസ്ഥാന സർക്കാരിന്‍റെ (State Government) സമീപനത്തിൽ ഏറെ ദുരൂഹതകളുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ (V Muralidharan). പദ്ധതിയുടെ വായ്പക്ക് ജാമ്യം നിൽക്കാൻ തയ്യാറല്ലെന്ന് മാത്രമല്ല നിലവിൽ നിർദേശിക്കപ്പെട്ട തരത്തിൽ പദ്ധതി ആവശ്യമില്ലെന്നുമാണ് റെയിൽ മന്ത്രാലയത്തിന്‍റെ (Railway Ministry) നിലപാട്. വിദഗ്ധാഭിപ്രായവും ഇതാണ്.

നിലവിലെ പാതയിൽ മാറ്റം വരുത്തിയാൽ അതിവേഗ തീവണ്ടികളുടെ സർവ്വീസ് നടത്താൻ കഴിയുമെന്നാണ് റെയിൽവേ ബോർഡ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ 34000 കോടി പുതിയ പദ്ധതിക്ക് എന്തിന് ചിലവഴിക്കുന്നു എന്ന ചോദ്യം ഉയരുന്നുവെന്ന് മന്ത്രി പറഞ്ഞു. വൻ പദ്ധതിക്ക് പരിസ്ഥിതി, സാമൂഹ്യ ആഘാത പഠനങ്ങൾ നടത്തേണ്ടതാണ്. 34000 കോടി  വിദേശ വായ്പ എങ്ങിനെ തിരിച്ചടക്കും എന്നത് സംബന്ധിച്ച് കൃത്യമായ ധാരണ സർക്കാരിനുണ്ടോ എന്നും മന്ത്രി ചോദിച്ചു. വിദഗ്ധന്മാരുമായി കൂടിയാലോചിച്ച് ആണോ നടപടി ആരംഭിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. 

Also Read: Mullapperiyar dam | മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക്; ഡാമിൽ ജലനിരപ്പുയരുന്നു

സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളെ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ യാത്രാസമയം കുറയ്ക്കാം. തിരുവനന്തപുരം വിമാനത്താവള വികസനത്തിന് എതിര് നിൽക്കുന്ന സർക്കാർ 34000 കോടി രൂപയുടെ കടമെടുത്ത് പുതിയ റെയിൽവേ ലൈൻ ഉണ്ടാക്കുന്നതിലെ ഉദ്ദേശ ശുദ്ധി സംശയിക്കണമെന്ന് മന്ത്രി പറഞ്ഞു. 

Also Read:  Matchbox price: ഒടുവിൽ നീണ്ട 14 വർഷങ്ങൾക്ക് ശേഷം തീപ്പെട്ടിക്ക് വില വർധിപ്പിക്കുന്നു, പുതിയ വില ഇങ്ങനെ

സ്ഥലമെടുപ്പിനെതിരെ വലിയ പ്രതിഷേധം സംസ്ഥാനത്തുണ്ട്. മണ്ണിടിച്ചിലിന്‍റേയും (Landslide), നിലം നികത്തിലിന്‍റേയും ദുരിതങ്ങൾ കേരളം (Keralam) അനുഭവിച്ചുകൊണ്ടിരിക്കെ പുതിയ പദ്ധതിക്ക് വേണ്ടി വ്യഗ്രത കാണിക്കുന്നതും, വായ്പക്ക് വേണ്ടി നെട്ടോട്ടമോടുന്നതും എന്ത് തട്ടിപ്പിനാണെന്നും മുരളീധരൻ (Muralidharan) ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News