Matchbox price: ഒടുവിൽ നീണ്ട 14 വർഷങ്ങൾക്ക് ശേഷം തീപ്പെട്ടിക്ക് വില വർധിപ്പിക്കുന്നു, പുതിയ വില ഇങ്ങനെ

 അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർധനവാണ് തീപ്പെട്ടിക്ക് വില വർധിപ്പിക്കാൻ കാരണം.

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 10:39 PM IST
  • 2007ന് ശേഷം ആദ്യമായി തീപ്പെട്ടിക്ക് വില വർധിക്കുന്നു.
  • ഒരു രൂപയിൽ നിന്ന് രണ്ട് രൂപയായി വില വർധിപ്പിക്കാനാണ് തീരുമാനം.
  • അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനികളെ എത്തിച്ചത്.
 Matchbox price: ഒടുവിൽ നീണ്ട 14 വർഷങ്ങൾക്ക് ശേഷം തീപ്പെട്ടിക്ക് വില വർധിപ്പിക്കുന്നു, പുതിയ വില ഇങ്ങനെ

ന്യൂഡൽഹി: നീണ്ട 14 വർഷങ്ങൾക്ക് ശേഷം രാജ്യത്ത് തീപ്പെട്ടിക്ക് (Matchbox) വില (Price) വർധിക്കുന്നു. ഒരു പാക്കറ്റ് തീപ്പെട്ടിക്ക് ഒരു രൂപയിൽ നിന്ന് രണ്ട് രൂപയായി വില വർധിപ്പിക്കാനാണ് തീരുമാനം. അസംസ്കൃത വസ്തുക്കളുടെ (Raw materials) വിലയിലെ വർധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനികളെ എത്തിച്ചത്. ശിവകാശിയിൽ (Sivakasi) ചേർന്ന തീപ്പെട്ടി കമ്പനികളുടെ സംയുക്ത സംഘടനാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

തീപ്പെട്ടിക്ക് അവസാനമായി വില വർധിപ്പിച്ചത് 2007 ലാണ്. അന്ന് 50 പൈസയിൽ നിന്ന് വില ഒരു രൂപയാക്കി. തീപ്പെട്ടി നിർമ്മിക്കാനാവശ്യമായ 14 അസംസ്കൃത വസ്തുക്കൾക്കും വില വർധിച്ചു. റെഡ് ഫോസ്ഫറസിന്റെ വില 425 ൽ നിന്ന് 810 ആയതും വാക്സിന് 58 രൂപയായിരുന്നത് 80 ആയതും കമ്പനികളെ വില വർധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നു. 

Also Read: Mullapperiyar dam | മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക്; ഡാമിൽ ജലനിരപ്പുയരുന്നു

ഒക്ടോബർ പത്തിന് ശേഷം തീപ്പെട്ടി കൂടുണ്ടാക്കുന്ന ബോക്സ് കാർഡ്, പേപ്പർ, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സൾഫറിനുമെല്ലാം വില വർധിച്ചു. ഇതിന് പുറമെ ഇന്ധന വില വർധന, ചരക്കു ഗതാഗതത്തിന്റെ ചെലവും വർധിപ്പിച്ചു. ഡിസംബർ ഒന്ന് മുതൽ പുതുക്കിയ വില നിലവിൽ വരും. 

Also Read: Snake Bite Death Zoo| മൃഗശാലയിൽ പാമ്പ്കടിയേറ്റ് മരിച്ച ജീവനക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  

നിലവിൽ തീപ്പെട്ടി (Matchbox) കമ്പനികൾ 600 തീപ്പെട്ടികളുടെ ബണ്ടിൽ (Bundle) 270 മുതൽ 300 വരെ രൂപയ്ക്കാണ് വിൽക്കുന്നത്. ഓരോ ബണ്ടിലിന്റെയും നിർമ്മാണ ചെലവ് (Expense) 430 മുതൽ 480 വരെയായെന്ന് കമ്പനികൾ പറയുന്നു. തമിഴ്നാട്ടിൽ (TamilNadu) നാല് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന മേഖല കൂടിയാണ് തീപ്പെട്ടി നിർമ്മാണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News