University exam | സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പിൽ മാറ്റങ്ങൾ നിർദേശിച്ച് പരീക്ഷാപരിഷ്കരണ കമ്മിഷൻ; സെമസ്റ്റർ പരീക്ഷകൾ കോളേജ് തലത്തിൽ നടത്തിയേക്കും

ഈ മാസം അവസാനം സർക്കാരിന് ഇത് സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് നൽകും.

Written by - Zee Malayalam News Desk | Last Updated : Jan 14, 2022, 11:28 AM IST
  • ബിരുദ കോഴ്സുകളിലാണ് മാറ്റം ഉണ്ടാകാൻ സാധ്യത
  • ചില പരീക്ഷകൾ സർവകലാശാലയിൽ നിന്ന് മാറി കോളേജ് തലത്തിൽ നടത്തിയേക്കും
  • ഇന്റേണൽ മാർക്കിന്റെ ഘടനയിലും മാറ്റമുണ്ടായേക്കും
  • നൂറുകണക്കിന് പരീക്ഷകൾ നടക്കുന്ന ബിരുദകോഴ്സുകളിൽ പകുതി പരീക്ഷകളെങ്കിലും കോളേജ് തലത്തിൽ നടത്തും
University exam | സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പിൽ മാറ്റങ്ങൾ നിർദേശിച്ച് പരീക്ഷാപരിഷ്കരണ കമ്മിഷൻ; സെമസ്റ്റർ പരീക്ഷകൾ കോളേജ് തലത്തിൽ നടത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പിലും മൂല്യ നിർണയത്തിലും മാറ്റങ്ങൾ നിർദേശിച്ച് പരീക്ഷാപരിഷ്കരണ കമ്മീഷന്റെ റിപ്പോർട്ട്. ഈ മാസം അവസാനം സർക്കാരിന് ഇത് സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് നൽകും.

ബിരുദ കോഴ്സുകളിലാണ് മാറ്റം ഉണ്ടാകാൻ സാധ്യത. ചില പരീക്ഷകൾ സർവകലാശാലയിൽ നിന്ന് മാറി കോളേജ് തലത്തിൽ നടത്തിയേക്കും. ഇന്റേണൽ മാർക്കിന്റെ ഘടനയിലും മാറ്റമുണ്ടായേക്കും. നൂറുകണക്കിന് പരീക്ഷകൾ നടക്കുന്ന ബിരുദകോഴ്സുകളിൽ പകുതി പരീക്ഷകളെങ്കിലും കോളേജ് തലത്തിൽ നടത്തി കോളേജ് തലത്തിൽ തന്നെ മൂല്യ നിർണയം നടത്തും.

ALSO READ: Teachers : ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനർവിന്യസിപ്പിക്കും

ഇത്തരത്തിൽ ഫലപ്രഖ്യാപനത്തിനുള്ള കാലതാമസം ഒഴിവാക്കാമെന്നാണ് കണക്കൂകൂട്ടൽ. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകൾ കോളേജ് തലത്തിലും ബാക്കി സെമസ്റ്റർ പരീക്ഷകൾ സർവകലാശാല തലത്തിലും നടത്തുന്നതിന് കമ്മീഷൻ ശുപാർശ നൽകിയേക്കും. ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ആദ്യ രണ്ട് സെമസ്റ്റർ മാത്രം പരീക്ഷാ നടത്തിപ്പ് കോളേജുകളെ ഏൽപ്പിക്കണമെന്ന നിർദേശമാണ് കമ്മീഷന് മുന്നിലെത്തിയത്.

അതേസമയം, ഇന്റേണൽ മാർക്ക് അനുപാതം വർധിപ്പിച്ചാലുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും കമ്മീഷന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ പരി​ഗണിച്ചാകും ഡോ.സി.ടി അരവിന്ദ കുമാർ അധ്യക്ഷനായ പരീക്ഷാപരിഷ്കരണ കമ്മീഷൻ കരട് റിപ്പോർട്ട് സമർപ്പിക്കുക. കമ്മീഷന്റെ സിറ്റിങ് പൂർത്തിയായി.

ALSO READ: MG University | എംജി യൂണിവേഴ്സിറ്റി നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ എല്ലാം മറ്റി

ഓരോ വിഷയത്തിന്റെയും സ്വഭാവമനുസരിച്ച് വിലയിരുത്തലുകൾ നടത്താനും കമ്മീഷൻ നിർദേശിക്കുമെന്നാണ് സൂചന. നിലവിലെ ഏകീകൃത രീതിയിൽ ചില പാളിച്ചകൾ ഉണ്ടെന്ന ചൂണ്ടിക്കാട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത്.

  • ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

    android Link - https://bit.ly/3b0IeqA
    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News