ബഫർ സോൺ നിർണയിച്ചത് പുന പരിശോധിക്കുമെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്

വന്യ മൃഗ ആക്രമണം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ  നിർദേശം നൽകിയിട്ടുണ്ട്. കട്ടപ്പനയിൽ ഇ എസ് ഐ ആശുപത്രി സ്‌ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.  ചടങ്ങിൽ  കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബി ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ എ വിവിധ സംസ്ഥാനങ്ങളിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Aug 12, 2022, 03:54 PM IST
  • തേക്കടിയിൽ അന്തർദേശീയ ഗജ ദിനത്തോടനുബന്ധിച്ച ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  • സംസ്ഥാന സർക്കാർ വിഷയത്തിൽ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്ന് നേരത്ത സമര സമിതിയും പ്രതിപക്ഷവും വിമർശിച്ചിരുന്നു.
  • ജനജീവിതം സമാധാനപൂർണ്ണമാക്കാൻ വേണ്ട അടിയന്തിര നടപടികൾ പ്രാദേശവാസികളുമായി കൂടിയാലോചിച്ച് നടപ്പിലിക്കുമെന്നും മന്ത്രി പറഞ്ഞു.
ബഫർ സോൺ നിർണയിച്ചത് പുന പരിശോധിക്കുമെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്

ഇടുക്കി: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർണയിച്ചത് പുന പരിശോധിക്കുമെന്ന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ഇക്കാര്യത്തിൽ പൊതു ജനാഭിപ്രായം കൂടെ പരിഗണിക്കും. തേക്കടിയിൽ അന്തർദേശീയ ഗജ ദിനത്തോടനുബന്ധിച്ച ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബഫർ സോൺ വിഷയത്തിൽ കേരളത്തിലാകെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട് കേരളത്തിലെത്തിയ ഭുപേദ്രന്ദ്ര യാഥവ് വ്യക്തമാക്കിയത്. കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനജീവിതം സമാധാനപൂർണ്ണമാക്കാൻ വേണ്ട അടിയന്തിര നടപടികൾ പ്രാദേശവാസികളുമായി കൂടിയാലോചിച്ച് നടപ്പിലിക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also: Kollam Toll Plaza Attack: ടോള്‍പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയില്‍

വന്യ മൃഗ ആക്രമണം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ  നിർദേശം നൽകിയിട്ടുണ്ട്. കട്ടപ്പനയിൽ ഇ എസ് ഐ ആശുപത്രി സ്‌ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.  ചടങ്ങിൽ  കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബി ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ എ വിവിധ സംസ്ഥാനങ്ങളിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ബഫർസോൺ വിഷയത്തിൽ മലയോര മേഖലകളിലാകെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയർന്നുവന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതി അടക്കം കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഒപ്പം യുഡിഎഫും എല്‍ഡിഎഫും ഹർത്താലുകളും നടത്തി. 

Read Also: Corona Virus In India: രാജ്യത്ത് പടരുന്നത് ഒമിക്രോണിന്‍റെ പുതിയ വകഭേദം, വ്യാപനശേഷി വളരെ കൂടുതല്‍

സംസ്ഥാന സർക്കാർ വിഷയത്തിൽ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്ന് നേരത്ത സമര സമിതിയും പ്രതിപക്ഷവും വിമർശിച്ചിരുന്നു. സംസ്ഥാന സർക്കാരിന്‍റെ ഹർജിയിൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ് വിഷയം. ഈ അവസരത്തിൽ കേന്ദ്ര സർക്കാരിന്‍റെ അനുഭാവ പൂർണമായ നിലപാട് മലയോര മേഖലയ്ക്ക് ആശ്വാസമാകും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News