മലബാര്‍ എക്‌സ്പ്രസിൽ അജ്ഞാതൻ തൂങ്ങിമരിച്ച നിലയില്‍, റെയില്‍വേ പോലീസ് അന്വേഷണമാരംഭിച്ചു

രാവിലെ ഏഴ് മണിയോടെ അം​ഗപരിമിതരുടെ കോച്ചിനുള്ളിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ സമയത്ത് ഒരു യാത്രക്കാരന്‍ കോച്ച് തുറന്ന് നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 28, 2022, 01:55 PM IST
  • മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
  • അതേസമയം മരിച്ചയാളെ കായംകുളത്ത് വച്ച് ചിലർ കണ്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.
  • സംഭവത്തിൽ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മലബാര്‍ എക്‌സ്പ്രസിൽ അജ്ഞാതൻ തൂങ്ങിമരിച്ച നിലയില്‍, റെയില്‍വേ പോലീസ് അന്വേഷണമാരംഭിച്ചു

കൊല്ലം: ട്രെയിനിനുള്ളിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലബാര്‍ എക്‌സ്പ്രസിന്റെ കോച്ചിനുള്ളിലാണ് അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ കൊല്ലത്ത് ഏറെ നേരം നിർത്തിയിട്ടു. കൊല്ലം സ്റ്റേഷനും കായംകുളത്തിനുമിടയില്‍ വച്ചാണ് സംഭവമുണ്ടായത്.

രാവിലെ ഏഴ് മണിയോടെ അം​ഗപരിമിതരുടെ കോച്ചിനുള്ളിൽ അജ്ഞാതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ സമയത്ത് ഒരു യാത്രക്കാരന്‍ കോച്ച് തുറന്ന് നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇയാൾ റെയില്‍വേ ഗാര്‍ഡിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. 

Also Read: Subair Murder Case: കേസിലെ പ്രതികളുമായി തെളിവെടുപ്പ് ഇന്ന്

മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മരിച്ചയാളെ കായംകുളത്ത് വച്ച് ചിലർ കണ്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Also Read: സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യറായി; വിതരണോദ്ഘാടനം വ്യാഴ്ച

അതേസമയം ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴയ മൂന്നാർ തിയറ്റർ ബസാറിന് സമീപത്തുള്ള ഒരു സ്വകാര്യ കോട്ടേജിലാണ് തൃശൂർ കുന്നുംകുളം സ്വദേശി ശ്രീജേഷ് സോമൻ എന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജേഷ് ഏപ്രിൽ 14ന് മൂന്നാറിലെത്തിയതാണ്. കോട്ടേജിന്റെ മൂന്നാം നിലയിലെ വാട്ടർ ടാങ്കിന് സമീപത്തായാണ് ശ്രീജേഷ് സോമനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News