Mofia Suicide Case | മോഫിയയുടെ മരണത്തിൽ യുഡിഎഫിന്റെ പോലീസ് സ്റ്റേഷൻ ഉപരോധം തുടരുന്നു; മോഫിയയുടെ അമ്മയും സമരസ്ഥലത്ത്

സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും സുധീറിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 07:32 AM IST
  • സുധീറിനെ സസ്പെൻഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്നാണ് കോൺ​ഗ്രസ് വ്യക്തമാക്കുന്നത്
  • മോഫിയയുടെ അമ്മയും സമരപന്തലിലെത്തി
  • മോഫിയ ആത്മഹത്യ ചെയ്തതിന് പിന്നാലെ സുധീറിനെ ആരോപണം ഉയർന്നിരുന്നു, ഇതേ തുടർന്ന് ഇയാളെ സ്ഥലം മാറ്റി
  • എന്നാൽ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബവും പ്രതിഷേധക്കാരും
Mofia Suicide Case | മോഫിയയുടെ മരണത്തിൽ യുഡിഎഫിന്റെ പോലീസ് സ്റ്റേഷൻ ഉപരോധം തുടരുന്നു; മോഫിയയുടെ അമ്മയും സമരസ്ഥലത്ത്

കൊച്ചി: ​ഗാർഹിക പീഡനത്തെതുടർന്ന് (Domestic violence) ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ (Mofia Parveen) മരണത്തിൽ രാത്രിയും സമരം തുടർന്ന് യുഡിഎഫ് (UDF Protest). ആലുവ വെസ്റ്റ് മുൻ സിഐ സുധീർ കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് (Suspension) ചെയ്യണമെന്നും സുധീറിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

സുധീറിനെ സസ്പെൻഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്നാണ് കോൺ​ഗ്രസ് വ്യക്തമാക്കുന്നത്. മോഫിയയുടെ അമ്മയും സമരപന്തലിലെത്തി. പോലീസ് കരുണ കാട്ടിയിരുന്നെങ്കിൽ എന്റെ മകൾ ഉണ്ടാകുമായിരുന്നെന്ന് മോഫിയയുടെ അമ്മ പറഞ്ഞു. മോഫിയ ആത്മഹത്യ ചെയ്തതിന് പിന്നാലെ സുധീറിനെ ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇയാളെ സ്ഥലം മാറ്റി. എന്നാൽ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബവും പ്രതിഷേധക്കാരും.

ALSO READ: Mofia Suicide Case | സിഐ സുധീറിനെ സ്ഥലംമാറ്റി, സസ്പെൻഷൻ ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രതിഷേധം തുടരുന്നു

പോലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് സുധീറിനെ സ്ഥലം മാറ്റിയിരിക്കുന്നത്. എറണാകുളം ഡിഐജി സംഭവത്തിൽ അന്വേഷണം നടത്തുമെന്നും തുടർനടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ സ്ഥലം മാറ്റം അം​ഗീകരിക്കില്ലെന്നും സസ്പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നും കോൺ​ഗ്രസ് വ്യക്തമാക്കി. സുധീർ കുമാറിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെന്നും അതുകൊണ്ടാണ് നടപടി സ്ഥലം മാറ്റത്തിൽ മാത്രം ഒതുങ്ങിയതെന്നും മോഫിയയുടെ പിതാവ് പറഞ്ഞു.

മുൻപും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് അച്ചടക്ക നടപടി നേരിട്ട ഉദ്യോ​ഗസ്ഥനാണ് സുധീർ കുമാർ. ഉത്ര കേസിലും ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ട്. അഞ്ചൽ എസ്എച്ച്ഒ ആയിരുന്ന സമയത്താണ് സുധീർ കുമാറിനെതിരെ ഉത്ര വധക്കേസിൽ ആരോപണം ഉയർന്നത്. ഉത്രയുടെ ഭർത്താവും പ്രതിയുമായ സൂരജിനെ രക്ഷിക്കാൻ സുധീർ ശ്രമിച്ചെന്നായിരുന്നു പരാതി. കേസിന്റെ പ്രാരംഭഘട്ട അന്വേഷണത്തിൽ സുധീർ വീഴ്ച വരുത്തിയെന്ന് അന്നത്തെ റൂറൽ എസ്പി ഹരിശങ്കർ കണ്ടെത്തിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.

ALSO READ: Mofia Suicide Case : ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ: മൊഫിയയുടെ ഭർത്താവിനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തു

അതിനിടെ മോഫിയയുടെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. ആലുവ റൂറല്‍ എസ്.പി. അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കേസ് ഡിസംബര്‍ 27-ന് പരിഗണിക്കും.

മോഫിയ പര്‍വീന്റെ ആത്മഹത്യയിൽ ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിലായിട്ടുണ്ട്. ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഫിയയുടെ ആത്മഹത്യ വാർത്തയായതിനെ തുടർന്ന് ഇവര്‍ ഒളിവിലായിരുന്നു. ആത്മഹത്യ പ്രേരണയ്ക്കാണ് ഭർത്താവിനും ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും എതിരെ കേസെടുത്തിരിക്കുന്നത്.

ALSO READ: Domestic Violence | മോഫിയയുടെ മരണം; ആലുവ സിഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കും: വനിതാ കമ്മിഷൻ അധ്യക്ഷ

നവംബർ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിനെ (21) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് എഴുതിവച്ചിരുന്നു. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. എട്ട് മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ യുവതിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നാണ് ആരോപണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News