Wayanad Tiger Trapped: വയനാട് കേണിച്ചിറയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി

Tiger Trapped In Wayand: തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.  രാത്രി 11:05 ഓടെയാണ് കടുവ കൂട്ടിലായത്.

Written by - Zee Malayalam News Desk | Last Updated : Jun 24, 2024, 07:07 AM IST
  • കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ പിടിയിൽ
  • തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്
Wayanad Tiger Trapped: വയനാട് കേണിച്ചിറയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി

വയനാട്: കേണിച്ചിറയില്‍ ഭീതി പരത്തിയ കടുവ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി  പശുവിനെ പിടിച്ച സാബുവിന്റെ വീട്ടുപറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. പശുക്കളെ കൊന്ന വീട്ടിലെ തൊഴുത്തില്‍ രാത്രിയോടെ കടുവ വീണ്ടും എത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.   

Also Read: മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകൻ പോലീസ് കസ്റ്റഡിയിൽ

തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.  രാത്രി 11:05 ഓടെയാണ് കടുവ കൂട്ടിലായത്. കഴിഞ്ഞ ദിവസം മാളിയേക്കല്‍ ബെന്നി എന്നയാളുടെ രണ്ടു പശുക്കളെ ഈ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.  ശേഷം ഇന്നലെ രാത്രി 9:30 ഓടെ കടുവ വീണ്ടും അതേ തൊഴുത്തിലെത്തിയതായുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.  മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെയാണ് ഈ കടുവ കൊന്നത്.

Also Read: ജൂലൈ മാസത്തിലെ ഭാഗ്യരാശികൾ ഇവരാണ്, ലഭിക്കും രാജകീയ നേട്ടങ്ങൾ!

കടുവയെ വനംവകുപ്പ് കുപ്പാടിയിലേക്ക് മാറ്റും എന്നാണ് റിപ്പോർട്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടുവയെ മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കടുവ കൂട്ടിലായത് നാട്ടുകാർക്ക് ശരിക്കും ഒരു ആശ്വാസമായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News