Cannes Film Festival: കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ആദരം; ഉപഹാരങ്ങൾ കൈമാറി മുഖ്യമന്ത്രി

Malayalam artists shined at the Cannes Film Festival: മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കനി കുസൃതി, ദിവ്യാപ്രഭ, ഹൃദ്യ ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. 

Written by - Zee Malayalam News Desk | Last Updated : Jun 13, 2024, 07:06 PM IST
  • മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് ചടങ്ങ് നടന്നത്.
  • ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരങ്ങൾ കൈമാറി.
  • നേട്ടങ്ങൾ തുടരാൻ ചലച്ചിത്ര പ്രവർത്തകർക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
Cannes Film Festival: കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ആദരം; ഉപഹാരങ്ങൾ കൈമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവർത്തകരെ ആദരിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരങ്ങൾ കൈമാറി. 

കാൻ ചലച്ചിത്ര മേളയിലടക്കം സിനിമാ ലോകത്ത് നിലവിൽ നേടിയ നേട്ടങ്ങൾ തുടരാൻ ചലച്ചിത്ര പ്രവർത്തകർക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. കനി കുസൃതി, ദിവ്യാപ്രഭ, ഹൃദ്യ ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ സ്വാഗതമാശംസിച്ചു. എ എ റഹീം എം പി, മേയർ ആര്യ രാജേന്ദ്രൻ, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖൊബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ മായ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവർ സംബന്ധിച്ചു.

ALSO READ: 80 ലക്ഷം നേടിയ ഭാ​ഗ്യവാൻ നിങ്ങളാണോ...? കാരുണ്യ പ്ലസ് KN 526 ഭാ​ഗ്യക്കുറി ഫലം

സോഷ്യൽ മീഡിയയിൽ തരം​ഗമായി അങ്കം എന്ന ഹൃസ്വ ചിത്രം

അഭിഷേക് വെങ്കട്ട് കൃഷ്ണ തിരക്കഥ, സംവിധാനം ചെയ്ത അങ്കം എന്ന ഹസ്ര ചിത്രം റിലീസ് ആയി. വിവേക് അനിരുഥും ആർദ്ര മോഹനും പ്രധാന വേഷങ്ങളിൽ എത്തിയ അങ്കം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുകയാണ്. ഒരു വർക്ക്‌ ഷോപ്പിൽ ജോലി ചെയ്യുന്ന മഹേഷ്‌ എന്ന ചെറുപ്പക്കാരൻ ഒരു പെൺകുട്ടിയെ അവൾ അറിയാതെ തന്നെ പ്രണയിക്കുന്നു. എന്നാൽ യാദൃശ്ചികമായി അവളെ ഒരു അപകടത്തിൽ നിന്നും അവൻ രക്ഷപ്പെടുത്തുന്നതും ആണ് കഥ. മികച്ച അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമായി ചിത്രം സോഷ്യൽ മീഡിയയിൽ വൻ തരംഗം ആവുകയാണ്. 

ജോർജ് വിൽഫ്രഡ്‌, സജാദ് ബ്രൈറ്റ്,ജോൺസ്എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ രസകരമായ മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ആദിത്യ നാരായണൻ എം എസ് ആണ്. റിനു രാജാശേഖരൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് അമർനാഥ്‌ ആണ്. 

മേക്കപ്പ് പ്രദീപ്, മ്യൂസിക് ആൻഡ് ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ അരുൺ മുരളീധരൻ, സൗണ്ട് ഷിബിൻ സണ്ണി, സ്റ്റണ്ട് കോറിയോഗ്രാഫി സ്റ്റാൻലി ബാസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ അതുൽ ചാലിച്ചൻ, ഡബ് സ്റ്റുഡിയോ ഓംകാർ സ്റ്റുഡിയോ, നോയ്‌സ് ഗേറ്റ്, വി എഫ് എക്സ് ജിജോ (ഐ എൽ ഓ കൊച്ചിൻ ), ആർട്ട്‌ ഡയറക്ടർ വിവേക് ബാബു, കൃഷ്ണൻ, പി ആർ ഓ സുനിത സുനിൽ, അസോസിയേറ്റ് ഡയറക്ടർ വിവേക് ബാബു,അസോസിയേറ്റ് എഡിറ്റർ അമർ സൂരജ്, അസിസ്റ്റന്റ് ഡയറക്ടർ ജിനോഷ് ജോസഫ്, ഡാനിയേൽ ജെയിംസ്, ആസിഫ് അലി, അൽ -അമീർ, എബി, ക്യാമറ അസിസ്റ്റന്റ് പ്രവീൺ, അസിസ്റ്റന്റ് എഡിറ്റർ റിഥ്വിക് ദീപ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News